Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുനിരത്തിലെ ഫ്ലക്​സ്​ ബോർഡുകൾ ആപത്തെന്ന്​ ഹൈകോടതി

text_fields
bookmark_border
പൊതുനിരത്തിലെ ഫ്ലക്​സ്​ ബോർഡുകൾ ആപത്തെന്ന്​ ഹൈകോടതി
cancel

കൊച്ചി: പൊതു നിരത്തുകളിലെ ഫ്ലക്​സ്​ ബോര്‍ഡുകള്‍ ആപത്തെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഫ്ലക്​സ്​ ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കൈക്കൊണ്ട  നടപടികള്‍ വ്യക്തമാക്കി സത്യവങ്ങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് കോടതിയുടെ നിര്‍ദ്ദേശം നൽകി.

പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന ഫ്ലക്​സുകൾ നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ്​ ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനായി എന്ത് നടപടികള്‍ സ്വീകരിച്ചെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ ഓഗസ്റ്റ് 16 ന് അകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും  സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കാണ്  കോടതി നിര്‍ദേശം നല്‍കിയത്.  മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചതും വ്യക്തമാക്കാന്‍  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു

ത​​​​െൻറ സ്ഥാപനത്തിന് മുന്നിലുള്ള ഫ്ലക്​സ്​ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വ്യാപാരിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായത്.  വ്യക്തികളും സംഘടനകളും യഥേഷ്ടം ഫ്ലക്സുകള്‍ സ്ഥാപിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.സത്യവാങ്മൂലം പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന കാര്യം പരിശോധിക്കുമെന്നും കോടതി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Highcourt on Flex ban-Kerala news
Next Story