Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാലത്തായി പീഡനക്കേസ്: ബി.ജെ.പി നേതാവി​െൻറ ജാമ്യം റദ്ദാക്കില്ലെന്ന്​ ഹൈകോടതി
cancel
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി പീഡനക്കേസ്:...

പാലത്തായി പീഡനക്കേസ്: ബി.ജെ.പി നേതാവി​െൻറ ജാമ്യം റദ്ദാക്കില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border

കൊച്ചി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്​മരാജന്​ ജാമ്യം അനുവദിച്ച പോക്​സോ കോടതി ഉത്തരവ്​ ശരി​െവച്ച്​ ഹൈകോടതി. ജാമ്യം അനുവദിച്ചതിൽ ചട്ടലംഘനമില്ലെന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ പി.ബി. സുരേഷ്​കുമാറി​െൻറ ഉത്തരവ്​. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

ജനുവരി 15 മുതൽ ഫെബ്രുവരി രണ്ടുവരെ ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ഇരയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിെൻറ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചത്​ നീതീകരിക്കാനാവാത്തതാണെന്നായിരുന്നു ഹരജിക്കാരിയു​െട വാദം. ജാമ്യം ലഭിക്കാൻ സഹായകമായവിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് ൈക്രംബ്രാഞ്ച് കുറ്റപത്രം നൽകിയത്​. ഭാഗിക കുറ്റപത്രമാ​െണങ്കിലും പോക്​സോ അടക്കം ഗൗരവമുള്ള ആരോപണങ്ങളിൽ അന്വേഷണം തുടരുന്നതായി സീനിയർ ഗവ. പ്ലീഡർ അറിയിച്ചു.

പോക്​സോ അടക്കം ആരോപണങ്ങൾ അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. കേസി​െൻറ പ്രത്യേക സാഹചര്യം പരിഗണിക്കു​േമ്പാൾ കീഴ്​കോടതി ജാമ്യം നൽകരുതായിരുന്നുവെന്നും പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു.

ജാമ്യഹരജി പരിഗണിക്കു​േമ്പാൾ ആരോപണങ്ങളിലെ ശരിതെറ്റല്ല, നിശ്ചി​ചിത സമയത്തിനകം അന്വേഷണം പൂർത്തിയാക്കാനായിട്ടുണ്ടോയെന്നാണ്​ കോടതി പരിശോധിക്കുന്നതെന്ന്​ ​സിംഗിൾ ബെഞ്ച്​ പറഞ്ഞു. ക്രിമിനൽ നടപടിക്രമത്തിൽ പറയുംപ്രകാരം നിശ്ചിത സമയത്തിനകം അന്തിമ റിപ്പോർട്ട്​ സമർപ്പിക്കാനായില്ലെങ്കിൽ ജാമ്യത്തിന്​ അർഹതയുണ്ട്​.

ഭാഗിക കുറ്റപത്രത്തിൽ പ്രതിക്ക്​ പരമാവധി ലഭിക്കാനിടയുള്ള ശിക്ഷയുടെ അടിസ്ഥാനത്തിലും ജാമ്യം പരിഗണിക്കാം. ജാമ്യം അനുവദിക്കാൻ പോക്​സോ കോടതിക്ക്​ അധികാരമില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ഉത്തരവിൽ അപാകതയുള്ളതായും പറയാനാവില്ല. പ്രതിക്കെതിരായ ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന്​ വിലയിരുത്തി ഈ ഘട്ടത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന്​ സിംഗിൾ ബെഞ്ച്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Court of Keralapalathayi rapepalathayi pathmarajan
Next Story