Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമേശ് ചെന്നിത്തലയുടെ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
ഫോൺ രേഖ പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്
രമേശ് ചെന്നിത്തലയുടെ ഹരജി ഹൈകോടതി തള്ളി
cancel

കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ രേഖകൾ പരിശോധിക്കുന്ന വിഷയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. കോവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ നോക്കുന്നുള്ളൂ എന്ന സർക്കാരിന്‍റെ വിശദീകരണം കോടതിക്ക് തൃപ്തികരമായതിനാലാണ് ഹരജി തള്ളിയത്. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് ടവർ ലൊക്കേഷൻ നോക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഫോൺ രേഖ പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. എന്നാല്‍ പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് ഇതെന്നായിരുന്നു സര്‍ക്കാര്‍ വാദം. സമ്പര്‍ക്ക പട്ടിക തയാറാക്കിയാല്‍ മുഴുവന്‍ രേഖകളും നശിപ്പിക്കുമെന്നും സ്വകാര്യതയിൽ ഇടപെടില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ചെന്നിത്തലയുടെ ഹരജി കോടതി തള്ളിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story