Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രീത ഷാജി 48...

പ്രീത ഷാജി 48 മണിക്കൂറിനകം വീടൊഴിയണം -ഹൈകോടതി

text_fields
bookmark_border
പ്രീത ഷാജി 48 മണിക്കൂറിനകം വീടൊഴിയണം -ഹൈകോടതി
cancel

കൊച്ചി: സുഹൃത്തി​​​​​​െൻറ ബാങ്ക്​ വായ്​പക്ക്​ ജാമ്യം നിന്നതിനെ തുടർന്ന്​ ബാങ്ക്​ ജപ്​തി ചെയ്​ത്​ ലേലത്തിൽ വിറ്റ വീടി​​​​​​​െൻറ ഉടമ പ്രീത ഷാജി 48 മണിക്കൂറിനകം വീടൊഴിയണമെന്ന്​ ഹൈകോടതി. വീടി​​​​െൻറ താക്കോൽ തൃക്കാക്കരെ വില്ലജ് ഓഫീസറെഏൽപ്പിക്കാനും നിർദ്ദേശമുണ്ട്​. വില്ലേജ്​ ഒാഫീസർ ഇത്​ ഹൈകോടതി രജിസ്​​ട്രാർക്ക്​ കൈമാറണം.

ഡിസംബർ മൂന്നാം തീയതി ​ഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി അന്തിമ വാദം കേൾക്കും. വീട്​ ലേലം ചെയ്യരുതെന്ന്​ ആവശ്യപ്പെട്ട്​ പ്രീത ഷാജി നൽകിയ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. പ്രീത ഷാജിക്ക്​ പ്രശ്നപരിഹാരത്തിന് പല തവണ അവസരം നൽകിയല്ലോയെന്നും ജുഡിഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും​ ഹൈകോടതി ചോദിച്ചിരുന്നു.

പ്രീത ഷാജി കോടതിയിൽ നിന്ന് ഒരു ആനുകൂല്യവും അർഹിക്കുന്നില്ല. പകരം സ്ഥലം നൽകാമെന്ന ജപ്തി ചെയ്ത സ്ഥലം വാങ്ങിയ രതീഷ് എന്നയാളുടെ വാഗ്​ദാനം വേണമെങ്കിൽ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഡി.ആർ.ടിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട്​ സിംഗിൾ ബെഞ്ചിൽ ഹരജി നൽകിയിട്ടു​ണ്ടെന്നും അത് പരിഗണിക്കുന്നത് വരെ സമയം തരണമെന്നും പ്രീത ഷാജി കോടതിയിൽ ആവശ്യമുന്നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtbank loankerala newsmalayalam newspreetha shajikerala online newsMalayalam News
News Summary - highcourt criticized preetha shaji -kerala news
Next Story