പാറ്റൂർ: ഊഹാേപാഹങ്ങളാണ് ജേക്കബ് തോമസ് തെളിവായി അവതരിപ്പിച്ചതെന്ന് ഹൈകോടതി
text_fieldsെകാച്ചി: പാറ്റൂർ ഭൂമിക്കേസുമായി ബന്ധപ്പെട്ട ഊഹാേപാഹങ്ങളെ തെളിവായി അവതരിപ്പിക്കുന്നതാണ് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ലോകായുക്തയില്‍ സമര്‍പ്പിച്ച റിപ്പോര്െട്ടന്ന് ഹൈകോടതി. കോടതി നിർദേശം പാലിക്കാത്ത ജേക്കബ് തോമസിെൻറ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു ഇൗ വിമർശനം.
ലോകായുക്തയില്‍ സമര്‍പ്പിച്ച റിപ്പോര്ട്ടിനെപറ്റി വിശദീകരണം തേടിയിരുന്നെങ്കിലും ഇത് നൽകാനോ ഇക്കാര്യം ചർച്ച ചെയ്യാൻ സർക്കാർ അഭിഭാഷകനുമായി ബന്ധപ്പെടാനോ കൂട്ടാക്കാത്ത പശ്ചാത്തലത്തിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ഊഹാേപാഹമല്ല, മറിച്ച് തെളിവിെൻറ അടിസ്ഥാനത്തിലാണ് കോടതി കേസുകള്‍ പരിശോധിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി േകസ് വീണ്ടും ഇൗ മാസം 24ന് പരിഗണിക്കാൻ മാറ്റി. വിജിലൻസിെൻറ ത്വരിതാന്വേഷണ റിപ്പോർട്ട് ഇതിനിെട ഹാജരാക്കാനും നിർദേശിച്ചു.
തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിച്ച് സ്വകാര്യ ബില്‍ഡര്‍ക്ക് 12.75 സെൻറ് ഭൂമി ലഭ്യമാക്കിയെന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസിലെ ആരോപണം. തനിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭരത്ഭൂഷൺ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വിവാദ സ്ഥലത്തിെൻറ ഭൂപതിവ് രേഖകളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നാണ് ജേക്കബ് തോമസ് നേരേത്ത ലോകായുക്തക്ക് റിപ്പോർട്ട് നല്‍കിയത്. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് ജേക്കബ് തോമസ് നേരിട്ട് ഹാജരാവണമെന്ന് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ, ഭൂപതിവ് രേഖയിൽ കുഴപ്പമില്ലെന്നും ചില അനുബന്ധങ്ങളിലാണ് പ്രശ്നമെന്നും നേരിെട്ടത്തിയ ജേക്കബ് തോമസ് അറിയിച്ചു.
ലോകായുക്തക്ക് നല്കിയ റിപ്പോർട്ടില്‍ തെറ്റുണ്ടെങ്കില്‍ അത് സമ്മതിക്കണമെന്നും അല്ലെങ്കില്‍ വസ്തുതാപരമായി കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഗവ. പ്ലീഡറുമായി ബന്ധപ്പെട്ട് മറ്റൊരു വിശദീകരണം നല്‍കാനും ജേക്കബ് തോമസിനോട് നിര്‍ദേശിച്ചു. എന്നാൽ, ഇതിനുശേഷം കേസ് പരിഗണിച്ചപ്പോഴൊന്നും അദ്ദേഹം വിശദീകരണം നൽകുകയോ സർക്കാർ അഭിഭാഷകനെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ബോധ്യമായതോടെയാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
