Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈകോടതി, കീഴ്കോടതി എന്നിവ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി നീട്ടി
text_fieldsbookmark_border
കൊച്ചി: വിവിധ കേസുകളിൽ ഹൈകോടതിയും സംസ്ഥാനത്തെ കീഴ്കോടതികളും ട്രൈബ്യൂണലുകളും പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളുടെയും ജാമ്യം, മുൻകൂർജാമ്യം ഉത്തരവുകളുടെയും കാലാവധി വീണ്ടും നീട്ടി.
ഇനിയൊരു ഉത്തരവുണ്ടാകുംവരെ കാലാവധി നീട്ടിയതായി വ്യക്തമാക്കിയ ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ൈഹകോടതി ഫുൾബെഞ്ച് ഹരജി വീണ്ടും ഈ മാസം 10ന് പരിഗണിക്കാൻ മാറ്റി.
ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി.
Next Story

