വ്യാജ ബിരുദവുമായി ചികിത്സ: അൽഷിഫ ചെയർമാൻ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വ്യാജ മെഡിക്കൽ ബിരുദവുമായി ചികിത്സ നടത്തിയെന്ന കേസിൽ പ്രതിയായ ഇടപ്പള്ളി അൽഷിഫ ആശുപത്രി ചെയർമാൻ ഡോ. ഷാജഹാൻ യൂസഫ് സാഹിബ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്ന് ഹൈകോടതി. ഇൗമാസം 16,17,18 തീയതികളിൽ രാവിലെ 10ന് ഹാജരാകാനാണ് നിർദേശം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷാജഹാൻ യൂസഫ് സാഹിബ് നൽകിയ ഹരജിയിലാണ് ഉത്തരവ്.
പൈൽസ് ചികിത്സയുടെ പേരിൽ അൽഷിഫ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയകൾ പരാജയമായിരുന്നെന്നും ദുരിതമനുഭവിക്കുെന്നന്നും ആരോപിച്ച് രോഗികൾ പലരും പരാതിയുമായി രംഗത്തു വന്നിരുന്നു. ഇതിനിടെയാണ് ചെയർമാനായ ഡോ. ഷാജഹാൻ യോഗ്യതയില്ലാതെ ചികിത്സ നടത്തുെന്നന്ന ആരോപണം ഉയർന്നത്. ഐ.എം.എയുടെ കൊച്ചി ഘടകം ഷാജഹാനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഘടകം ഇയാളുടെ അംഗത്വം റദ്ദാക്കിയിരുന്നു. യുവമോർച്ചയുടെ പരാതിയെത്തുടർന്നാണ് എളമക്കര പൊലീസ് ഷാജഹാനെതിരെ കേസെടുത്തത്.
രാഷ്ട്രീയപ്രേരിതമായി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജഹാൻ ഹരജി നൽകിയത്. തനിക്ക് മതിയായ യോഗ്യതയുണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വാദം. ഹരജി പരിഗണിച്ച കോടതി യോഗ്യത സംബന്ധിച്ച രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൂന്ന് ദിവസവും ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. രേഖകൾ പരിശോധിച്ച് അന്വേഷണത്തിെൻറ ഭാഗമായ തുടർനടപടി പൊലീസിന് സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
