സ്പ്രിൻക്ലർ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോ?; സർക്കാറിന്റെ മറുപടി അപകടകരം -ഹൈകോടതി
text_fieldsകൊച്ചി: സ്പ്രിൻക്ലർ കമ്പനിക്ക് കൈമാറുന്ന കോവിഡ് ബാധിതരുടെ വിവരങ്ങളുടെ രഹസ്യ സ്വ ഭാവം സംരക്ഷിക്കുന്നതിൽ പൂർണ ഉത്തരവാദിത്തം സർക്കാറിനായിരിക്കുമെന്ന് ഹൈകോടതി. യു.എസ് കമ്പനിയുടെ സെർവറിലേക്ക് അപ്ലോഡ് ചെയ്യുന്ന വിവരങ്ങൾ ചോരില്ലെന്ന് എന് ത് ഉറപ്പാണുള്ളതെന്ന് വ്യക്തമാക്കി സർക്കാർ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കേരളത്തിലടക്കം ഇത്തരം കമ്പനികൾ ഏറെയുണ്ടായിട്ടും വിദേശകമ്പനിയെ ചുമതല ഏൽപിച്ചതെന്തിന്, നിയമവകുപ്പിെൻറ അനുമതിയില്ലാതെ കരാറിൽ തുടർ നടപടിക്ക് അടിയന്തര സാഹചര്യമെന്ത്, തർക്കപരിഹാരത്തിനുള്ള അധികാരം ന്യൂയോർക്കിലെ കോടതിക്ക് നൽകുന്ന വ്യവസ്ഥ അംഗീകരിച്ചത് എന്ത് അടിസ്ഥാനത്തിൽ തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കണം. ശേഖരിക്കുന്നത് നിർണായക വിവരങ്ങളല്ലെന്ന സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച കോടതി, ഹരജി വീണ്ടും 24ന് പരിഗണിക്കും.
കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെയും വിവരങ്ങൾ അമേരിക്ക ആസ്ഥാനമായ സ്പ്രിൻക്ലറിന് കൈമാറിയതിന് പിന്നിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അഡ്വ. ബാലു ഗോപാലകൃഷ്ണനാണ് പൊതുതാൽപര്യ ഹരജി നൽകിയത്. അസാധാരണ സാഹചര്യത്തിലാണ് കമ്പനിയുടെ സൗജന്യ സേവനം സ്വീകരിക്കേണ്ടി വന്നതെന്നും നിർണായക വിവരം ശേഖരിക്കുന്നില്ലെന്നുമായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ, രോഗികളുടെ വ്യക്തിവിവരങ്ങൾ അതിനിർണായകമാണെന്നും സർക്കാർ വിശദീകരണം അപകടകരമായ പ്രവണതയാണെന്നും കോടതി വിമർശിച്ചു. കമ്പനി സെർവറിലേക്ക് അപ്ലോഡ് ചെയ്യുന്ന വിവരങ്ങൾ ചോരില്ലെന്ന് ഉറപ്പുവരുത്താനാവുന്നതെങ്ങനെയെന്നതിൽ കൂടുതൽ വ്യക്തത വേണം.
വിവരം ചോർന്നാൽ ഐ.ടി നിയമ ലംഘനമെന്നതിലുപരി കരാർ ലംഘനമാണ്. അങ്ങനെ സംഭവിച്ചാൽ സർക്കാർ എങ്ങനെയാവും കൈകാര്യം ചെയ്യുക. ഇവിടെയുള്ള പൗരന്മാർക്ക് കമ്പനിയുമായി ബന്ധമില്ല. സംസ്ഥാന സർക്കാറിനെതിരെയാകും അവർ കേസ് നൽകുകയെന്ന് കോടതി ഓർമിപ്പിച്ചു.വ്യക്തിഗത വിവരങ്ങളുടെ രഹസ്യസ്വഭാവം ലംഘിച്ചാൽ സർക്കാറാണ് ഉത്തരവാദിയെന്ന് കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ േഡറ്റ അപ്ലോഡിങ്ങുമായി ബന്ധപ്പെട്ട് സർക്കാറിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമാകും ഉത്തരവാദിത്തം. ഇക്കാര്യത്തിൽ കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി 24 ന് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
