കടൽേക്ഷാഭം: പൂർണമായി തകർന്ന വീടുകൾക്ക് നാലു ലക്ഷം
text_fieldsതിരുവനന്തപുരം: കടൽക്ഷോഭത്തിൽ പൂർണമായി തകർന്ന വീടുകൾ പുനർനിർമിക്കാൻ നാലു ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഭാഗികമായി തകർന്ന വീടുകൾക്ക് അരലക്ഷവും ചെറിയ കേടുപാട് വന്ന വീടുകൾക്ക് 15,000 രൂപ വീതവും നൽകും. കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വീടുകളിൽ താമസിക്കുന്നവർക്ക് 50 മീറ്റർ മാറി സുരക്ഷിത സ്ഥലത്ത് ഭൂമി വാങ്ങി വീട് വെക്കാൻ 10 ലക്ഷം രൂപ വീതം അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ആറു ലക്ഷം രൂപ ഭൂമി വാങ്ങാനും നാലു ലക്ഷം രൂപ വീട് നിർമിക്കാനുമാണ് നൽകുക. കടലാക്രമണത്തിൽ തകർന്ന റോഡുകൾ നന്നാക്കും. വലിയതുറയിലെ ഭവന സമുച്ചയം ഗുണഭോക്താക്കൾക്ക് ഉടൻ കൈമാറും. കാേരാട്, അടിമലത്തുറ എന്നിവിടങ്ങളിലായി 350 പേർക്ക് താമസിക്കാൻ കഴിയുന്ന ഭവന സമുച്ചയങ്ങൾ നിർമിക്കും. കടലാക്രമണം തീരത്ത് വലിയ നാശനഷ്ടമാണ് വരുത്തിയെതന്നും മന്ത്രിസഭ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടലാക്രമണത്തിൽ നാശം സംഭവിക്കുേമ്പാൾ കേന്ദ്ര സർക്കാർ നാമമാത്ര നഷ്ടപരിഹാരം മാത്രമാണ് നൽകുന്നത്. ഇൗ തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെടും. തീരമേഖലക്കായി മാസ്റ്റർ പ്ലാൻ തയാറാക്കി വരുകയാണ്. കേന്ദ്രത്തിൽനിന്നും കിഫ്ബിയിൽനിന്നും സഹായം സ്വീകരിച്ചുകൊണ്ടിരിക്കും ഇത്. ഒാഖിയുമായി ബന്ധപ്പെട്ട് തയാറാക്കിയ 2000 കോടിയുടെ പാക്കേജിലും നടപടി എടുത്തുവരുകയാണ്.
ഇപ്പോഴെത്ത കടലാക്രമണത്തിൽ തിരുവനന്തപുരത്ത് 35 വീടുകൾ തകർന്നിട്ടുണ്ട്. 10 വീടുകൾ പൂർണമായി തകർന്നു. കടൽഭിത്തി നിർമിക്കാൻ പാറയുടെ ക്ഷാമം പരിഹരിക്കും. ആവശ്യമായ വലുപ്പത്തിൽ പാറ ലഭ്യമാക്കണമെന്ന് കലക്ടർമാർ പ്രത്യേക അധികാരം ഉപയോഗിച്ച് ക്വാറികൾക്ക് നിർദേശം നൽകും. ഇതോടൊപ്പം ടെട്രാപോഡും ഉപയോഗിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
