അതിവേഗ റെയില്‍പാത പദ്ധതി ഉപേക്ഷിക്കുന്നു; വേഗ ട്രെയിൻ മതിയെന്ന് സർക്കാർ
text_fieldsകോട്ടയം: തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് 90,000 കോടി ചെലവിട്ട് അതിവേഗ റെയില്‍പാത നിർമിക്കാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ വേഗട്രെയിൻ സർവിസിന് തുടക്കമിടാനാണ് തീരുമാനം. സംസ്ഥാന സർക്കാറും റെയിൽവേയും സംയുക്തമായി രൂപംനൽകിയ കേരള റെയില്‍ െഡവലപ്മെൻറ് കോർപറേഷെൻറ നേതൃത്വത്തിലാണ് നിലവിലുള്ള ട്രെയിനുകളുടെ ഇരട്ടിവേഗത്തിലുള്ള സർവിസ് ആരംഭിക്കാൻ ധാരണയായത്.
അതിവേഗ റെയില്‍പാതയുടെ സ്ഥലമെടുപ്പുമായി ബന്ധെപ്പട്ട് ഉയർന്ന ഏതിർപ്പുകളും അതിഭീമമായ ചെലവുമാണ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. പദ്ധതിക്കായി രൂപവത്കരിച്ച കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് ഉടൻ പിരിച്ചുവിടുമെന്നാണ് സൂചന. ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡി.എം.ആർ.സി) സമർപ്പിച്ച പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് പരിശോധനയിൽ അതിവേഗ റെയിൽവേ കോറിഡോർ കേരളത്തിന് താങ്ങാനാകിെല്ലന്ന് കണ്ടെത്തിയിരുന്നു.
തലസ്ഥാനത്തുനിന്ന് കണ്ണൂരിലേക്ക് 2.10 മണിക്കൂര്‍കൊണ്ട് എത്താൻ കഴിയുമെന്ന് പ്രഖ്യാപിച്ച് പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട പദ്ധതിക്കായി 2,500 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നും 3863 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നും ഡി.എം.ആർ.സിയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. ഒമ്പത് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ചെലവ് 1.20 ലക്ഷം കോടിയായി ഉയരാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. വിദേശ വായ്പയിലൂടെ ഇതിനുള്ള തുക കണ്ടെത്താനായിരുന്നു തീരുമാനം. എന്നാൽ, സാധ്യതപഠനത്തിൽതന്നെ ഒമ്പത് വർഷമെന്ന കാലപരിധി നിശ്ചയിച്ചതോെട പദ്ധതി പൂർത്തിയാകാൻ പിന്നെയും വർഷങ്ങൾ എടുക്കുമെന്ന വിലയിരുത്തലിലേക്ക് സർക്കാർ എത്തി.
ഡി.എം.ആർ.സിയുടെ റിപ്പോർട്ടിെനക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സ്വകാര്യ കമ്പനി നൽകിയ റിപ്പോർട്ടിലും പ്രതികൂലഘടകങ്ങൾ ഏറെയായിരുന്നു. പദ്ധതിക്കായി നടന്ന സർവേക്കെതിരെ മധ്യകേരളത്തിലും മലബാർ മേഖലയിലും കടുത്തപ്രതിഷേധം ഉയർന്നിരുന്നു. പാത കടന്നുപോകുന്ന പ്രദേശത്തെ നാട്ടുകാർ അതിവേഗ റെയിൽേവ വിരുദ്ധ സമിതിയുെട നേതൃത്വത്തിൽ പ്രക്ഷോഭത്തിലായിരുന്നു.
നിലവിലുള്ള റെയിൽവേ പാതകൾ വികസിപ്പിച്ച് സെമി സ്പീഡ് ട്രെയിനുകൾ ഒാടിക്കാനാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള ഇരട്ടപ്പാതക്ക് സമാന്തരമായി മൂന്നാമതൊരു പാത നിർമിച്ച് ഇതിലൂടെ വേഗ തീവണ്ടികൾ ഒാടിക്കാനാണ് ധാരണ. ഇതിെൻറ സർവേ ഉടൻ ആരംഭിക്കും. പുതിയ ലൈനിനായി റെയില്‍വേക്കൊപ്പം കേരളവും മുതൽമുടക്കുന്നതോടെ ജോലികൾ വേഗത്തിൽ തീരുമെന്നാണ് കണക്കുകൂട്ടൽ. അതിവേഗ പാതയുടെ അത്ര ഭീമമായ ചെലവ് വരുകയുമില്ല. ഇതിൽ പകുതി കേന്ദ്രം വഹിക്കുകയും ചെയ്യും. വേഗത്തിൽ ഇതിെൻറ നിർമാണം കഴിയുമെന്നതും അതിവേഗത്തെ കൈയൊഴിയാൻ കേരളത്തെ പ്രേരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
