Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ജില്ലയിൽ കോവിഡ്...

വയനാട് ജില്ലയിൽ കോവിഡ് നിർണയം ഇനി അതിവേഗം

text_fields
bookmark_border
covid-test
cancel

കൽപറ്റ: കോവിഡ് പരിശോധന ഫലത്തിനായി ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ടിവരില്ല. സുൽത്താൻ ബത്തേരി വൈറോളജി ലാബിൽ ആർ.ടി.പി.സി ടെസ്​റ്റ് നടത്താനുള്ള സംവിധാനം അടുത്ത വെള്ളിയാഴ്ചയോടെ സജ്ജമാകും. ഇതോടെ സ്രവ പരിശോധന ഫലങ്ങൾ ഒരു ദിവസത്തിനുള്ളിൽ അറിയാനാകും. ഒരുദിവസം 200 ടെസ്​റ്റുകൾ നടത്താനാകും.

ആർ.ടി.പി.സി ടെസ്​റ്റ് നടത്താനുള്ള മെഷീനുകൾ സ്ഥാപിക്കുന്നതി​​െൻറ പ്രാരംഭ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ലാബിൽ സ്ഥാപിക്കുന്നതിനുള്ള യന്ത്രം എത്തി. അനുബന്ധ സംവിധാനങ്ങളായ ബയോ സേഫ്റ്റി കാബിൻ, ഡി ഫ്രീസർ എന്നിവ രണ്ടു ദിവസത്തിനുള്ളിൽ എത്തും. തിങ്കളാഴ്ചയോടെ മെഷീൻ ഇൻസ്​റ്റാൾ ചെയ്തു തുടങ്ങും. അങ്ങനെയെങ്കിൽ വെള്ളിയാഴ്ചയോടെ ലാബിൽ ആർ.ടി.പി.സി ടെസ്​റ്റ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. നിലവിൽ ജില്ലയിൽ ട്രൂനാറ്റ്, ആൻറിജൻ ടെസ്​റ്റുകൾ നടത്താനുള്ള സൗകര്യങ്ങൾ മാത്രമാണുള്ളത്.

മരണം പോലുള്ള അടിയന്തരഘട്ടങ്ങളിലാണ് ട്രൂനാറ്റ് ടെസ്​റ്റ് നടത്തുന്നത്. ഫലമറിയാൻ രണ്ടു മണിക്കൂറെടുക്കും. ദിവസം 20 ടെസ്​റ്റ് മാത്രമേ നടത്താനാകു. കൽപറ്റ ജനറൽ ആശുപത്രി, മാനന്തവാടി ജില്ല ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആൻറിജൻ ടെസ്​റ്റ് നടത്തുന്നത്. 
എന്നാൽ, ആൻറിജൻ പരിശോധന നെഗറ്റിവ് ആയാലും രോഗം ഇല്ലെന്ന് ഉറപ്പിക്കാനാകില്ല. പോസിറ്റിവ് ആയാൽ കോവിഡ് സ്ഥിരീകരിക്കാനാകും. 
ചെലവ് കുറവും അരമണിക്കൂറിനുള്ളിൽ ഫലം അറിയാനുമാകും. എന്നാൽ, നെഗറ്റിവ് ആയാലും രോഗം ഇല്ലെന്ന് ഉറപ്പിക്കാൻ ആർ.ടി.പി.സി.ആർ ടെസ്​റ്റ് കൂടി നടത്തണം.

ആർ.ടി.പി.സി ടെസ്​റ്റിൽ മാത്രമേ കൃത്യതയോടെ ഫലം അറിയാനാകു. നിലവിൽ ജില്ലയിൽനിന്ന് ശേഖരിക്കുന്ന സ്രവം കോഴിക്കോട്ടെ ലാബിലയച്ചാണ് ആർ.ടി.പി.സി.ആർ ടെസ്​റ്റ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഫലം ലഭിക്കാൻ ദിവസങ്ങളെടുക്കും. ബത്തേരിയിൽ ലാബ് സജ്ജമാകുന്നതോടെ ജില്ലയിൽ കോവിഡ് നിർണയം വേഗത്തിലാക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19covid test
News Summary - high speed covid test in wayanadu
Next Story