എൻ.ഐ.എ ഓഫിസിന് മുന്നിൽ കനത്ത സുരക്ഷ
text_fieldsകൊച്ചി: മന്ത്രി കെ.ടി.ജലീലിന്‍റെ ചോദ്യം ചെയ്യൽ നടക്കുന്ന എന്‍.ഐ.എ. ഓഫീസിന് ചുറ്റും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷയൊരുക്കുന്നത്. മന്ത്രിയെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ നടക്കുമെന്ന വിലയിരുത്തലിലാണ് എൻ.ഐ.എ ഓഫിസിന് മുന്നിൽ വലിയ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
രാവിലെ ആറുമണിയോടെയാണ് മന്ത്രി ഓഫീസിലെത്തിയത്. 8.30യോടെ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഓഫിസിലിലെത്തിയത്. എന്‍.ഐ.എ. ഓഫീസിലേക്ക് കയറുന്ന റോഡിന് മുന്നില്‍ തന്നെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിലേക്ക് എത്തിച്ചേരാൻ കഴിയുന്ന രണ്ട് വഴികളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടിക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

