Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ ഒഴുകുന്നു

text_fields
bookmark_border
mdma
cancel
camera_alt

representative image

നെടുമ്പാശേരി: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എന്ന മാരക മയക്കുമരുന്ന്​ എത്തുന്നതായി ആലുവ റൂറൽ എസ്​.പി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ മാസം അഞ്ചിന് ചെന്നൈയിൽ നിന്നും കൊണ്ടുവന്ന കോടികൾ വില വരുന്ന എം.ഡി.എം.എയുമായി രണ്ട് പേർ കറുകുറ്റിയിൽ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് രണ്ട് പ്രതികളെ കൂടി പിടികൂടി. തുടർന്നാണ് അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചത്.

കേരളത്തിലേക്ക് എം.ഡി.എം.എ എത്തിക്കുന്നതിലെ പ്രധാന ഇടനിലക്കാരനായ തമിഴ്നാട് തിരുവള്ളൂർ സ്വദേശി സുരേഷിനെ മധുരയിൽ നിന്നും പിടികൂടിയിട്ടുണ്ട്​. ഇയാൾ പൊലീസിനെ അക്രമിക്കാൻ ശ്രമിക്കുകയുണ്ടായി. ഇയാളുടെ അക്കൗണ്ടിലേക്കാണ് കേരളത്തിൽ നിന്നുള്ള മയക്കുമരുന്ന് വിൽപനക്കാർ പണം അയച്ചിരുന്നത്.

ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് കേരളത്തിൽ നിന്നും മയക്കുമരുന്നിനായി പണം നൽകിയിട്ടുള്ള വരെ കണ്ടെത്താനാണ് ശ്രമം. ഇയാൾക്ക്​ എവിടെ നിന്നുമാണ് വലിയ അളവിൽ എം.ഡി.എം.എ ലഭിക്കുന്നതെന്നതറിയാനാണ്​ അന്വേഷണം. രണ്ടു ദിവസത്തിലേറെ ലഹരി നിലനിൽക്കുമെന്നതിനാലാണ് എം.ഡി.എം.എയിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - high quantity of MDMA coming to kerala from chennai
Next Story