Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയിൽവേയിലെ പാർക്കിങ്​...

റെയിൽവേയിലെ പാർക്കിങ്​ കൊള്ള; കടുപ്പിച്ച്​ കരാറുകാർ

text_fields
bookmark_border
റെയിൽവേയിലെ പാർക്കിങ്​ കൊള്ള; കടുപ്പിച്ച്​ കരാറുകാർ
cancel

കൊല്ലം: ​റെയിൽവേ സ്​റ്റേഷനുകളിലെ വാഹന പാർക്കിങ്ങിന്​ ഏർപ്പെടുത്തിയ ഉയർന്ന നിരക്ക്​ പിൻവലിക്കുമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പിന്​ പുല്ലുവില കൽപ്പിച്ച്​ സംസ്ഥാനത്ത് നിർബന്ധിത ഗുണ്ടാപിരിവ്​. കഴിഞ്ഞ ഏപ്രിൽ മുതലാണ്​ സ്​റ്റേഷനുകളെ രണ്ട്​ കാറ്റഗറികളായി തിരിച്ച്​ പാർക്കിങിന്​ വൻ ഫീസ്​ ഈടാക്കാൻ തീരുമാനിച്ചത്​. നേരത്തേയുള്ളതിൽ നിന്ന്​ 30 മുതൽ 60 ശതമാനം വരെ നിരക്ക്​ വർധിപ്പിച്ചാണ്​ യാത്രക്കാരെ പിഴിയാൻ തീരുമാനിച്ചത്​. പരീക്ഷണാർത്ഥം ചില സ്​റ്റേഷനുകളിൽ ഇത്​ നടപ്പാക്കാൻ തുടങ്ങിയതോടെ വ്യാപക പ്രതിഷേധം ഉയരുകയും ചിലയിടങ്ങളിൽ തർക്കവും സംഘർഷവും ഉടലെടുക്കുകയും ചെയ്തു.

റെയിൽവേ കൺസൾട്ടേറ്റീവ്​ അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ്​ എം.പി ​റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് വർധിപ്പിച്ച പാർക്കിങ്​ ഫീസ്​ അടിയന്തിരമായി കുറക്കണമെന്ന്​ ആവശ്യപെട്ടതിന്‍റെ അടിസ്ഥാനത്തിൽ അനുകൂല തീരുമാനം കൈകൊള്ളുമെന്ന്​ ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ, ഉത്തരവ്​ ഇറങ്ങാതെ വന്നതോടെ രണ്ട്​ മാസമായി എല്ലാ സ്​റ്റേഷനുകളിലും നിർബന്ധിതമായി തന്നെ പുതുക്കിയ ഫീസ്​ ഈടാക്കിത്തുടങ്ങി.

സ്​റ്റേഷനുകളുടെ കാറ്റഗറി നിശ്​ചയിച്ചതടക്കമുള്ള കാര്യങ്ങളിൽ അശാസ്ത്രീയതയുണ്ടന്നും അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കമുള്ള കാര്യത്തിൽ റെയിൽവേയുടെ നോട്ടിഫിക്കേഷൻ അടങ്ങുന്ന ​ബോർഡ്​ പ്രദർശിപ്പിക്കണമെന്നും​ ചൂണ്ടികാട്ടി യാത്രക്കാർ തർക്കിക്കുമ്പോൾ ഗുണ്ടായിസം കാണിക്കുന്ന നിലയിലേക്ക്​ കരാറുകാർ പ്രവർത്തിച്ചുതുടങ്ങിയിരിക്കുകയാണ്​. തർക്കിക്കുന്നവരുടെ വാഹനങ്ങളുടെ ചിത്രം പകർത്താൻ കരാറുകാർ അവരുടെ തൊഴിലാളികൾക്ക്​ നിർദേശം കൊടുത്തിരിക്കുകയാണിപ്പോൾ.

എട്ട് മുതൽ 24 മണിക്കൂർ വരെ കാർ പാർക്കിങ്ങിന്​ കാറ്റഗറി ഒന്ന്​ സ്​റ്റേഷനുകളിലെ നിരക്ക്​ 80 രൂപയും കാറ്റഗറി രണ്ടിലെ നിരക്ക്​ 50 രൂപയുമാണ്​. 24 മുതൽ 48 മണിക്കൂ​ർ വരെ യഥാക്രമം 180 ഉും 80 മാണ്​. ഇരുചക്ര വാഹനങ്ങളുടേത്​ 24 മണിക്കൂർ വരെ കാറ്റഗറി ഒന്നിൽ 60 രൂപയാണ്​. ഇരുചക്രവാഹനത്തിന്​ മാസ വാടക 300ൽ നിന്ന്​ 600 ആയാണ്​ ഉയർത്തിയത്​.

സംസ്ഥാനത്തെ പ്രധാന സ്​റ്റേഷനുകളെല്ലാം തന്നെ കാറ്റഗറി ഒന്നിൽ പെടുത്തിയതിന്‍റെ അശാസ്ത്രീയതായാണ്​ യാത്രക്കാർ പ്രധാനമായും ചോദ്യംചെയ്യുന്നത്​. രണ്ടോ മൂന്നോ പാസഞ്ചർ ട്രെയിനുകൾ നിർത്തുന്ന സ്​റ്റേഷനുകൾ മാത്രമാണ്​ കാറ്റഗറി രണ്ടിൽ പെടുത്തിയിട്ടുളളത്​. തിരുവനന്തപുരം ഡിവിഷനുകീഴിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂർ സ്​റ്റേഷനുകളുടെ അതേ കാറ്റഗറിയിലാണ്​ വർക്കല, കഴക്കൂട്ടം, കായംകുളം, ചെങ്ങന്നൂർ, ​ചങ്ങനാശ്ശേരി, തിരുവല്ല, ആലപ്പുഴ, ചേർത്തല, ഗുരുവായൂർ, ആലുവ സ്​റ്റേഷനുകളടക്കമുള്ളവയും ഉൾപെടുത്തിയിരിക്കുന്നത്​.

ഇക്കാര്യമടക്കം കഴിഞ്ഞ മാസം 22ന്​ ചെന്നൈയിൽ ചേർന്ന ദക്ഷിണ മേഖല റെയിൽവേ യൂസേഴ്​സ്​ കൺസൾട്ടേറ്റീവ്​ കമ്മറ്റി യോഗത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും ട്രെയിനുകളുടെ സ്​റ്റോപ്പ്​, ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്​ സ്​റ്റേഷനുക​ളെ തരം തിരിച്ചിരിക്കുന്നതെന്നും അതിൽ മാറ്റമില്ലന്നുമുള്ള മറുപടിയാണ്​ അധികൃതർ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayParking FeesKerala NewsLatest News
News Summary - high parking fee in railway stations
Next Story