വൈദ്യുതി പ്രതിസന്ധി: ഉന്നതതല യോഗം ചേരും
text_fieldsതിരുവനന്തപുരം: കൽക്കരിക്ഷാമത്തെ തുടർന്ന് രൂപംകൊണ്ട വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനെക്കുറിച്ച് തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാകും യോഗം. വൈദ്യുതി ബോർഡിെൻറയും വൈദ്യുതിവകുപ്പിെൻറയും ഉന്നതർ പെങ്കടുക്കും.
വൈദ്യുതി പ്രതിസന്ധി ഒരാഴ്ച കൊണ്ട് തീരുമെന്നും ആറ് മാസമെടുക്കുമെന്നും രണ്ട് വാദങ്ങളാണ് വരുന്നത്. സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം, പുറത്ത് നിന്ന് കിട്ടാനിടയുള്ള വൈദ്യുതി, ഉപഭോഗത്തിൽ വരാൻ ഇടയുള്ള വർധന എന്നിവയെല്ലാം വിലയിരുത്തി വൈദ്യുതി നിയന്ത്രണം വേണമോ എന്ന് യോഗം പരിേശാധിക്കും.
കൽക്കരിക്ഷാമം ബാധിച്ചു; ലോഡ് ഷെഡിങ് വേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി
പാലക്കാട്: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. രാജ്യത്തെ കൽക്കരിക്ഷാമം കേരളത്തെയും ബാധിച്ചു. കേന്ദ്രത്തിൽനിന്ന് 1000 മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്തുനിന്ന് ലഭിക്കേണ്ടതിെൻറ 30 ശതമാനം മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ പവർകട്ട് നടപ്പാക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
ജലവൈദ്യുതി ഉൽപാദനം കൂട്ടി
തിരുവനന്തപുരം: പുറം വൈദ്യുതി ലഭ്യതയിൽ കുറവ് വന്നതോടെ സംസ്ഥാനത്തെ ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചു. ഞായറാഴ്ച പുലർച്ച വരെയുള്ള 24 മണിക്കൂറിൽ 32.24 ദശലക്ഷം യൂനിറ്റാണ് ഉൽപാദനം. 36.95 ദശലക്ഷം യൂനിറ്റ് പുറത്ത് നിന്ന് ലഭ്യമായി. 71.42 ദശലക്ഷം യൂനിറ്റായിരുന്നു ഉപയോഗം.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയിൽ 11.30 ദശലക്ഷം യൂനിറ്റാണ് ഉൽപാദിപ്പിച്ചത്. രണ്ടാമത്തെ വലിയ പദ്ധതയിയായ ശബരിഗിരിയിൽ നിന്ന് 5.11 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ഇടമലയാർ 1.54, ഷോളയാർ 1.10, കുറ്റ്യാടി 1.90, നേര്യമംഗലം 1.80, ലോവർ പെരിയാർ 3.73, പെരിങ്ങൽകുത്ത് 1.25 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയാണ് ഉൽപാദനം.
പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് മെച്ചപ്പെട്ടിട്ടുണ്ട്. ഇടുക്കിയും ശബരിഗിരി പദ്ധതിയുടെ പമ്പ-കക്കിയും 83 ശതമാനവും നിറഞ്ഞുകിടക്കുകയാണ്. ഷോളയാർ 83, കുണ്ടള, മാട്ടുപ്പെട്ടി 91 വീതം, കുറ്റ്യാടി 29, താരിയോട് 82, ആനയിറങ്കൽ 73, പൊന്മുടി 76, നേര്യമംഗലം 88, പെരിങ്ങൽകുത്ത് 66 എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലനിരപ്പ്.
സർചാർജ് വേണം
തിരുവനന്തപുരം: മൂന്ന് മാസത്തെ വൈദ്യുതി വിതരണത്തിന് അധികം ചെലവിട്ട തുക സർചാർജായി അനുവദിക്കണമെന്ന് വൈദ്യുതി ബോർഡ് െറഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടു. 2021 ഏപ്രിൽ ഒന്നു മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തേക്ക് എട്ട് കോടി അനുവദിക്കണം. യൂനിറ്റിന് 2.5 പൈസ വീതം സർചാർജായും ഇൗടാക്കണം. േകാവിഡിെൻറ സാഹചര്യത്തിൽ നേരേത്തയുള്ള മാസങ്ങളിലെ സർചാർജ് ഇൗടാക്കിയിട്ടില്ല. സാഹചര്യം മെച്ചപ്പെട്ടാൽ ഇത് ഉപഭോക്താക്കളുടെ മുകളിൽ വരും. ഇതിനുപുറമെ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തിരക്കിട്ട് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിെൻറ ബാധ്യതയും വൈകാതെ വരും.