Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജേ​ക്ക​ബ്​...

ജേ​ക്ക​ബ്​ തോ​മ​സി​നെ​തി​രാ​യ ഹ​ര​ജി: ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ിക്കണമെന്ന്​ ഹൈ​കോ​ട​തി

text_fields
bookmark_border
ജേ​ക്ക​ബ്​ തോ​മ​സി​നെ​തി​രാ​യ ഹ​ര​ജി: ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ിക്കണമെന്ന്​ ഹൈ​കോ​ട​തി
cancel

കൊ​ച്ചി: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും ധ​ന​കാ​ര്യ​വ​കു​പ്പ് അ​ഡി. ചീ​ഫ് സെ​ക്ര​ട്ട​റി​യും വി​ശ​ദീ​ക​ര​ണ​പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ചേ​ർ​ത്ത​ല സ്വ​ദേ​ശി മൈ​ക്കി​ൾ വ​ർ​ഗീ​സ് ന​ൽ​കി​യ ഹ​ര​ജി മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞ്​ വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജേ​ക്ക​ബ് തോ​മ​സി​ന് നോ​ട്ടീ​സ് ന​ൽ​കു​ന്ന കാ​ര്യം ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച​ശേ​ഷം തീ​രു​മാ​നി​ക്കാ​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ചി​​െൻറ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ജേ​ക്ക​ബ് തോ​മ​സ് തു​റ​മു​ഖ ഡ​യ​റ​ക്ട​റാ​യി​രി​ക്കെ ഓ​ഫി​സു​ക​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ച​തി​ലും വി​ദേ​ശ ക​മ്പ​നി​യി​ൽ​നി​ന്ന് ഡ്ര​ഡ്‌​ജ​ർ വാ​ങ്ങി​യ​തി​ലും ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മൈ​ക്കി​ൾ വ​ർ​ഗീ​സ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ഇ​ത്​ വി​ശ​ദ വാ​ദം കേ​ട്ട് കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
News Summary - high court
Next Story