Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണിയുടെ പ്രസംഗം...

മണിയുടെ പ്രസംഗം ഗൗരവമുള്ളത്​ –ഹൈകോടതി

text_fields
bookmark_border
മണിയുടെ പ്രസംഗം ഗൗരവമുള്ളത്​ –ഹൈകോടതി
cancel

കൊ​ച്ചി: മൂ​ന്നാ​റി​ൽ സ​മ​രം ന​ട​ത്തി​യ സ്​​ത്രീ​ക​ളെ മ​ന്ത്രി എം.​എം. മ​ണി അ​പ​മാ​നി​ച്ചു​വെ​ന്ന്​ ആ​രോ​പ​ണ​മു​ള്ള പ്ര​സം​ഗ​ത്തി​​െൻറ സീ​ഡി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. സ്​​ത്രീ​ക​ളെ അ​വ​ഹേ​ളി​ച്ച്​ ന​ട​ത്തി​യ പ്ര​സം​ഗം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ഡി​വി​ഷ​ൻ​ബെ​ഞ്ചി​​െൻറ ഉ​ത്ത​ര​വ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ല്‍ ഡി.​ജി.​പി​യോ​ടും ഇ​ടു​ക്കി എ​സ്.​പി​യോ​ടും കോ​ട​തി വി​ശ​ദീ​ക​ര​ണം ​േത​ടി. എ​ന്തൊ​ക്കെ​യാ​ണ്​ ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ഇ​തൊ​ന്നും കാ​ണു​ന്നി​ല്ലേ​യെ​ന്നും കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി വാ​ക്കാ​ൽ ആ​രാ​ഞ്ഞു. സ്​​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യും അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്​​ത മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രെ ​േ​ക​സെ​ടു​ത്ത്​ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ തൃ​ശൂ​ർ സ്വ​ദേ​ശി ജോ​ർ​ജ്​ വ​ട്ട​ക്കു​ളം സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

സ്​​ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന പ്ര​സം​ഗ​ത്തി​​െൻറ പേ​രി​ൽ കേ​സെ​ടു​ക്കാ​ൻ ബാ​ധ്യ​സ്​​ഥ​നാ​യ പൊ​ലീ​സ്​ മേ​ധാ​വി ഇ​തി​ന്​ മു​തി​രാ​ത്ത​ത്​ സ്വാ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​വും​ പൊ​തു​താ​ൽ​പ​ര്യ വി​രു​ദ്ധ​വു​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​തി​രു​ന്ന​ത്​ എ​ന്ത്​ കൊ​ണ്ടാ​ണെ​ന്ന്​ കേ​സ്​ പ​രി​ഗ​ണി​ക്ക​വേ കോ​ട​തി ഹ​ര​ജി​ക്കാ​ര​നോ​ട്​ ആ​രാ​ഞ്ഞു. പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍, സം​സ്ഥാ​ന​ത്തെ ഒ​രു മ​ന്ത്രി​ക്കെ​തി​രെ ഇ​ത്ത​ര​മൊ​രു പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​​െൻറ അ​ഭി​ഭാ​ഷ​ക​​െൻറ മ​റു​പ​ടി. മ​ന്ത്രി സ്ത്രീ​ത്വ​ത്തെ അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ​യാ​ണ് ത​​െൻറ പ്ര​സം​ഗ​ത്തി​ല്‍ പ​രാ​മ​ര്‍ശി​ച്ച​തെ​ന്നും സ​ര്‍ക്കാ​റി​ന്​ വേ​ണ്ടി അ​ഡീ. ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഒാ​ഫ്​ പ്രോ​സി​ക്യൂ​ഷ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ർ മ​നു​ഷ്യ​രാ​ണെ​ന്നും അ​വ​ര്‍ക്കും മൗ​ലി​കാ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മ​ണി​യു​ടെ പ്ര​സം​ഗ​ത്തി​​െൻറ സീ​ഡി ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
News Summary - high court
Next Story