Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ക്കു​ന്നി​മ​ല:...

മു​ക്കു​ന്നി​മ​ല: ക്വാ​റി​ക​ൾ​ക്ക്​ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കി​യ​ത്​ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി

text_fields
bookmark_border
മു​ക്കു​ന്നി​മ​ല: ക്വാ​റി​ക​ൾ​ക്ക്​ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കി​യ​ത്​ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി
cancel

കൊച്ചി: തിരുവനന്തപുരം മുക്കുന്നിമലയിലെ ക്വാറികളുടെ പ്രവർത്തനം തടഞ്ഞുള്ള സ്റ്റോപ് മെമ്മോ ഹൈകോടതി റദ്ദാക്കി. പാരിസ്ഥിതികാനുമതി ഉൾപ്പെടെ നിയമാനുസൃത ഉപാധികൾ പാലിക്കുന്ന ക്വാറികൾക്ക് തുടർന്ന് പ്രവർത്തനത്തിന് തടസ്സമില്ല. ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയ കാലയളവിൽ സ്റ്റോപ് മെമ്മോ മൂലവും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടും നഷ്ടപ്പെട്ട സമയം നീട്ടിനൽകണമെന്നും കോടതി നിർദേശിച്ചു. സ്റ്റോപ് മെമ്മോ നൽകിയ നടപടി ചോദ്യംചെയ്ത് നെയ്യാറ്റിൻകര പള്ളിച്ചൽ വില്ലേജ് മുക്കുന്നിമലയിലെ ക്വാറി ഉടമകൾ നൽകിയ ഹരജിയിലാണ് ഉത്തരവുണ്ടായത്. ക്വാറികൾക്കെതിരെ നാട്ടുകാരിൽ ചിലർ നൽകിയ ഹരജികളും സിംഗിൾ ബെഞ്ച് തീർപ്പാക്കി.

കേരള വനനിയമം, വനസംരക്ഷണ നിയമം തുടങ്ങിയവയുടെ അടിസ്ഥാനത്തിെല നിയന്ത്രണം ഹരജിക്കാരുടെ ക്വാറികൾക്ക് ബാധകമാണോ, വനസംരക്ഷണ നിയമം ക്വാറികൾക്ക് ബാധകമല്ലെങ്കിൽ ഭൂമി പതിച്ചുനൽകൽ നിയമപ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനമുണ്ടായിട്ടുണ്ടോ, ഭൂമിയുടെ സ്വഭാവം വെളിപ്പെടുത്താതെ ക്വാറികൾക്ക് അനുമതി വാങ്ങിയിട്ടുണ്ടെങ്കിൽ പാട്ടം റദ്ദാക്കേണ്ടതുണ്ടോ, ക്വാറികൾക്ക് പ്രവർത്തനം തുടരാൻ പാരിസ്ഥിതികാനുമതി ആവശ്യമുണ്ടോ തുടങ്ങിയ പ്രശ്നങ്ങൾ വിലയിരുത്തിയ ശേഷമാണ് ക്വാറികൾക്ക് പ്രവർത്തനം തുടരാമെന്ന് ഉത്തരവിട്ടത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
News Summary - high court
Next Story