മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ളെന്ന് വീണ്ടും ഹൈകോടതി രജിസ്ട്രാര്‍
text_fieldsകൊച്ചി: കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ അക്രമം തുടരുമ്പോഴും കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ളെന്ന് ആവര്‍ത്തിച്ച് ഹൈകോടതി രജിസ്ട്രാര്‍ ജനറലിന്‍െറ പത്രക്കുറിപ്പ്. കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടെന്ന് തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍വരുന്ന സാഹചര്യത്തില്‍ എന്ന മുഖവുരയോടെയാണ് രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ വീണ്ടും പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ച കൂടിയാണിത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്കില്ളെന്നും ഇതുസംബന്ധിച്ച് പരസ്യപ്രസ്താവന പ്രസിദ്ധീകരിക്കുമെന്നും ഓക്ടോബര്‍ 11ന് തന്നെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയെ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസിന്‍െറ ഉറപ്പിനുശേഷം കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനത്തെിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകരില്‍നിന്നുണ്ടായ അക്രമഭീഷണി സംബന്ധിച്ച് രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിക്ക് മറുപടി നല്‍കുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയിരുന്നു. എന്നാല്‍, പരാതിക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടിങ്ങിനത്തെുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ചതോ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സ്വീകരിക്കുന്നതോ ആയ നടപടികള്‍ സംബന്ധിച്ചും പത്രക്കുറിപ്പില്‍ വിശദീകരണമില്ല.
സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാനെ, യുവതിയെ കടന്നുപിടിച്ച കേസില്‍ അറസ്റ്റുചെയ്ത സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ജൂലൈ 19നും 20നും ഹൈകോടതിയിലുണ്ടായ സംഘര്‍ത്തെ തുടര്‍ന്നാണ് കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശം വിലക്കുന്ന സംഭവങ്ങളുണ്ടായത്.
തുടര്‍ന്ന് പല കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകരുടെ ആക്രമണവും ഭീഷണിപ്പെടുത്തലും പതിവായി. സ്വതന്ത്രമായ കോടതി റിപ്പോര്‍ട്ടിങ് ഏറക്കുറെ നിലച്ച അവസ്ഥ നിലനില്‍ക്കത്തെന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്കില്ളെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 30, സെപ്റ്റംബര്‍ 23 തീയതികളില്‍ ഹൈകോടതി രജിസ്ട്രാര്‍ പത്രക്കുറിപ്പിറക്കിയിരുന്നു.
ഇതിനുശേഷം പത്ര മാനേജ്മെന്‍റ് പ്രതിനിധികളും അഭിഭാഷകരും ചീഫ് ജസ്റ്റിസിന്‍െറ സാന്നിധ്യത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 30ന് മാധ്യമപ്രവര്‍ത്തകര്‍ ഹൈകോടതിയിലത്തെി.
എന്നാല്‍, ചില മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമ ഭീഷണി ഉയര്‍ത്തിയ ഒരുവിഭാഗം അഭിഭാഷകര്‍ അവരെ മടക്കി അയച്ചു.
പൊലീസ് സംരക്ഷണയിലാണ് മാധ്യമപ്രവര്‍ത്തകര്‍ മടങ്ങിയത്. ഇതത്തേുടര്‍ന്നാണ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്കില്ളെന്ന പഴയ പ്രസ്താവന ആവര്‍ത്തിച്ചിരിക്കുന്നത്. പത്രക്കുറിപ്പ് ഇറക്കിയ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ ആക്രമണം നടത്തിയ സാഹചര്യം പരിഗണിക്കാതെയാണ് രജിസ്ട്രാറുടെ പതിവു വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
