കെ.എസ്.ആർ.ടി.സി പൂട്ടാൻ അനുവദിക്കില്ല; നല്ലനിലയിൽ വളർത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് വേണ്ടത് -ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഹൈകോടതി. സർക്കാർതലത്തിൽ മികച്ച നയതീരുമാനങ്ങളെടുത്ത് സാധാരണക്കാർക്ക് ആശ്രയമായ ഗതാഗത സംവിധാനം നല്ലനിലയിൽ വളർത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ശമ്പളം എല്ലാ മാസവും പത്തിനകം നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ചില ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതിയുടെ വാക്കാൽ നിരീക്ഷണം. ഒക്ടോബറിലെ ശമ്പളം വിതരണം ചെയ്തതായി ബുധനാഴ്ച ഹരജി പരിഗണിക്കവേ സർക്കാർ അറിയിച്ചു.
എന്നാൽ, എല്ലാ മാസവും പത്തിനകം ശമ്പളം നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനാൽ കോടതിയലക്ഷ്യ നടപടി തുടരേണ്ടിവരുമെന്ന് കോടതി പറഞ്ഞു. അല്ലെങ്കിൽ ഉത്തരവിൽ ഇളവുതേടി ഹരജി നൽകണമെന്നും വാക്കാൽ പറഞ്ഞു. ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

