Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.സിമാരുടെ രാജി...

വി.സിമാരുടെ രാജി ആവശ്യത്തിൽ ഹൈകോടതി പ്രത്യേക സിറ്റിങ് ഇന്ന് വൈകീട്ട്

text_fields
bookmark_border
മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണം, ഹൈകോടതി,
cancel

കൊച്ചി: സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ട സംഭവത്തിൽ ഹൈകോടതി ഇന്ന് വൈകീട്ട് നാലിന് പ്രത്യേക സിറ്റിങ് നടത്തും. രാജി നിർദേശത്തെ നിയമപരമായി നേരിടാനാണ് വി.സിമാരുടെ തീരുമാനം. വി.സിമാരുടെ പരാതിയിലാണ് പ്രത്യേക സിറ്റിങ് നടക്കുക. ദീപാവലി പ്രമാണിച്ച് ഇന്ന് കോടതിക്ക് അവധിയാണെങ്കിലും വിഷയത്തിന്‍റെ പ്രാധാന്യം പരിഗണിച്ച് ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

രാജി ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് കോടതി പരിശോധിക്കുക. സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി മറ്റ് സർവകലാശാലകൾക്ക് ബാധകമാണോയെന്ന് പരിശോധിക്കും. യു.ജി.സി നിയമങ്ങൾക്ക് വിരുദ്ധമായാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കഴിഞ്ഞ വെള്ളിയാഴ്ച സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയത്. ഈ വിധിയുടെ ചുവടുപിടിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒമ്പത് സർവകലാശാലകളിലെയും വി.സിമാരോട് രാജി ആവശ്യപ്പെട്ടത്.

ഗവർണർ നൽകിയ സമയം കഴിഞ്ഞിട്ടും വി.സിമാർ ആരും രാജി നൽകിയിട്ടില്ല. ഗവർണറുടെ നടപടിയെ നിയമപരമായി തന്നെ നേരിടാനാണ് നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Court
News Summary - High Court will hold a special sitting on the demand for the resignation of VCs this evening
Next Story