Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിമിനൽ കേസ്​...

ക്രിമിനൽ കേസ്​ പ്രതിയുടെ രക്​തം ശേഖരിക്കാൻ സമ്മതം ആവശ്യമില്ലെന്ന് ഹൈകോടതി

text_fields
bookmark_border
high court
cancel

​കൊച്ചി: ഡി.എൻ.എ പരിശോധനക്കായി ക്രിമിനൽ കേസ്​ പ്രതിയുടെ രക്​തം ശേഖരിക്കാൻ സമ്മതം ആവശ്യമില്ലെന്നും സ്വയം തെളിവ്​ നൽകുന്നതിൽനിന്നുള്ള ഭരണഘടന സംരക്ഷണം ബാധകമല്ലെന്നും ഹൈകോടതി. തനിക്കെതിരെ സ്വയം തെളിവ്​ നൽകാൻ ശാരീരികമായോ വാക്കാലോ നിർബന്ധിക്കുന്നതിൽ നിന്നാണ്​ ഭരണഘടന പ്രതിക്ക്​ സംരക്ഷണം നൽകുന്നത്​. ​ക്രിമിനൽ കേസിലെ, പ്രത്യേകിച്ച്​ ബലാത്സംഗ കേസിലെ പ്രതിയുടെ ഡി.എൻ.എ പരിശോധന നടത്താമെന്നും ജസ്റ്റിസ്​ കൗസർ എടപ്പഗത്ത്​ വ്യക്​തമാക്കി.

ഡി.എൻ.എ പരിശോധനക്ക്​ രക്​തസാമ്പിൾ ശേഖരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അനുവദിച്ച പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി ഉത്തരവ്​ ചോദ്യം ചെയ്ത്​, പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിലെ ഒന്നാം പ്രതി പത്തനംതിട്ട സ്വദേശി അനു എന്ന ദാസ്​ നൽകിയ ഹരജി തള്ളിയാണ്​ ഉത്തരവ്.

1997ൽ സ്വന്തം വീട്ടിലടക്കം എത്തിച്ച്​ പീഡിപ്പിച്ചെന്ന പരാതിയിൽ കോന്നി പൊലീസ്​ രജിസ്റ്റർ ചെയ്ത കേസി​ലെ ഒന്നാം പ്രതിയാണ്​ ഹരജിക്കാരൻ. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു​വെന്ന​ കേസിൽ മൂന്ന്​ കൂട്ടുകാരും ഇയാൾക്കൊപ്പം പ്രതികളാണ്​. ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക്​ ഇതിനിടെ പെൺകുഞ്ഞ്​ പിറന്നു. കേസിനെ തുടർന്ന്​ ഹരജിക്കാരനായ ഒന്നാം പ്രതി ഒളിവിൽ പോയതിനാൽ വിചാരണ നടന്നില്ല. വിചാരണ നേരിട്ട രണ്ടും മൂന്നും പ്രതികളെ 2007ൽ വെറുതെവിട്ടു.

പിന്നീട്​ ഹരജിക്കാരൻ കീഴടങ്ങിയതിനെ തുടർന്ന്​ വിചാരണ നടപടികൾ ആരംഭിച്ചു. സാക്ഷികളെയും തെളിവുകളും പരിശോധിച്ച വിചാരണ കോടതി തുടരന്വേഷണത്തിനുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍റെ അപേക്ഷ അനുവദിച്ചു. പ്രതി വിസമ്മതിച്ചെങ്കിലും ഡി.എൻ.എ പരിശോധനക്ക്​ രക്​തസാമ്പിൾ ശേഖരിക്കാനും ലൈംഗികശേഷി പരിശോധന നടത്താനുമുള്ള ആവശ്യവും കോടതി അനുവദിക്കുകയായിരുന്നു.

അന്തിമ റിപ്പോർട്ട്​ നൽകി കോടതി കുറ്റം ചുമത്തിയശേഷം അന്വേഷണവുമായി ബന്ധപ്പെട്ട്​ ഉത്തരവിടാൻ കീഴ്​കോടതിക്ക്​ കഴിയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​​ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്​. എന്നാൽ, ക്രിമിനൽ നടപടി ക്രമത്തിൽ 2005ൽ ​കൊണ്ടുവന്ന നിയമ ഭേദഗതി ​പ്രകാരം പ്രതിയുടെ രക്​ത പരിശോധന നിയമാനുസൃതമായി മാറിയതായി കോടതി ചൂണ്ടിക്കാട്ടി. കൃഷ്ണകുമാർ മാലിക്​ കേസിലടക്കം സുപ്രീം കോടതിയും ഇത്​ വ്യക്​തമാക്കിയതാണ്​​. ഡി.എൻ.എ പരിശോധന ബലാത്സംഗ കേസിൽ തെളിവായും ഉപയോഗിക്കാം.

സാക്ഷികളുടെ വിസ്താരം പൂർത്തിയായി​ ആറ് വർഷം കഴിഞ്ഞാണ്​ പൊലീസ്​ അപേക്ഷ നൽകുന്നതെന്ന ഹരജിക്കാരന്‍റെ വാദവും കോടതി തള്ളി. വിചാരണ വേളയിൽ ഒളിവിലായിരുന്നതിനാൽ പ്രതിയുടെ രക്​തസാമ്പിൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോൾ പ്രതിയെ ലഭ്യമായശേഷമുള്ള തുട​രന്വേഷണ ഘട്ടത്തിലാണ്​ അതിന്​ പൊലീസിന്​ അവസരം ലഭിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി​.

ഗർഭത്തിന്​ കാരണം ആരെന്ന്​ പറയാനാവില്ലെന്ന്​​ പെൺകുട്ടി പറഞ്ഞത്​ കണക്കിലെടുക്കണമെന്ന വാദവും പ്രതി ഉന്നയിച്ചെങ്കിലും വിചാരണ നേരിട്ടിട്ടില്ലാത്ത പ്രതിക്ക്​ മൊഴിയുടെ ആനുകൂല്യം ലഭിക്കാൻ​ അർഹതയില്ലെന്നും​ കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, കീഴ്​കോടതി ഉത്തരവിൽ അപാകതയോ വീഴ്​ചയേ ഇല്ലെന്ന്​ വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal caseDNA testHigh court
News Summary - High court verdict DNA test of criminal case accused
Next Story