Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഇരയുടെ മൊഴി ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിൽ ഇരയുടെ മൊഴി മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈകോടതി. ഒന്നാം പ്രതി പൾസർ സുനിയുടെ പുതിയ ജാമ്യഹരജിയിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മൊഴി ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജി വീണ്ടും ഫെബ്രുവരി 27ന് പരിഗണിക്കും.
നടൻ ദിലീപടക്കം പ്രതിയായ കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചത് ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യഹരജി നൽകിയിരിക്കുന്നത്. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിന് ഹൈകോടതിയെ സമീപിക്കാമെന്ന് 2022 ജൂലൈ 13ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
വിചാരണ പൂർത്തിയാക്കാൻ എത്രസമയം വേണമെന്ന റിപ്പോർട്ട് നൽകാൻ രജിസ്ട്രിക്ക് കോടതി നിർദേശം നൽകിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.
Next Story

