Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅശ്ലീലപുസ്തകം കൈവശം...

അശ്ലീലപുസ്തകം കൈവശം വെക്കുന്നത്​ കുറ്റകരമല്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
അശ്ലീലപുസ്തകം കൈവശം വെക്കുന്നത്​ കുറ്റകരമല്ലെന്ന്​ ഹൈകോടതി
cancel

കൊ​ച്ചി: അ​ശ്ലീ​ല​പു​സ്ത​കം കൈ​വ​ശം വെ​ക്കു​ന്ന​ത്​ കു​റ്റ​ക​ര​മ​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ഇ​ത്ത​രം പു​സ്​​ത​ക​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നെ​ന്ന​തു​കൊ​ണ്ടു മാ​ത്രം അ​ശ്ലീ​ല പു​സ്ത​ക​ങ്ങ​ളു​ടെ വി​ൽ​പ​ന ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ശി​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​ശ്ലീ​ല​പു​സ്ത​ക​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ കീ​ഴ്കോ​ട​തി ശി​ക്ഷി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ വെ​റു​തെ​വി​ട്ടാ​ണ്​​ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

2001 മേ​യ് ര​ണ്ടി​നാ​ണ് ഇ​യാ​ളു​ടെ ക​ട​യി​ൽ റെ​യി​ഡ്​ ന​ട​ത്തി പൊ​ലീ​സ് പു​സ്ത​ക​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം, സ്ത്രീ​ക​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ത​ട​യ​ൽ നി​യ​മം, യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ത​ട​യ​ൽ നി​യ​മം തു​ട​ങ്ങി​യ​വ പ്ര​കാ​രം കേ​സെ​ടു​ത്തു. 

പേ​രാ​മ്പ്ര മ​ജി​സ്ട്രേ​ട്ട് കോ​ട​തി പ്ര​തി​ക്ക്  വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ഏ​ഴു​മാ​സ​ത്തെ ത​ട​വു​ശി​ക്ഷ​യും ആ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ചു. ഇ​തി​നെ​തി​രെ കോ​ഴി​ക്കോ​ട് അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ, സ്ത്രീ​ക​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റം ഒ​ഴി​വാ​ക്കി. പി​ന്നീ​ടാ​ണ് ഹ​ര​ജി​ക്കാ​ര​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ശ്ലീ​ല​പു​സ്ത​ക​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യോ വി​ൽ​ക്കു​ക​യോ ചെ​യ്യാ​തെ കൈ​വ​ശം ​െവ​ച്ചു​വെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ പ്ര​തി​ക്കെ​തി​രെ ഐ.​പി.​സി-292 (1)(എ) ​പ്ര​കാ​രം കു​റ്റം​ചു​മ​ത്താ​നാ​വി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ആ​ളെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ഹ​ര​ജി​ക്കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsTaboo Books
News Summary - High court on Taboo Books-Kerala news
Next Story