Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്‍റണി രാജു പ്രതിയായ...

ആന്‍റണി രാജു പ്രതിയായ കേസിന്‍റെ വിചാരണ തടഞ്ഞ്​ ഹൈകോടതി; തൊണ്ടിമുതൽ തിരിമറിക്കേസിലാണ് നടപടി

text_fields
bookmark_border
Antony Raju, High Court
cancel
camera_alt

ഹൈകോടതി, ആന്‍റണി രാജു

Listen to this Article

കൊച്ചി: മുൻ മന്ത്രി ആന്റണി രാജു എം.എൽ.എ പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ വിചാരണ കോടതി ഉത്തരവ്​ പുറപ്പെടുവിക്കുന്നത്​ ഹൈകോടതി താൽകാലികമായി തടഞ്ഞു.

കോടതി ജീവനക്കാരനായ ഒന്നാംപ്രതി ജോസ്​ സർക്കാർ സർവിസിലുള്ളയാളായതിനാൽ വഞ്ചനക്കുറ്റമടക്കം ​പ്രതികൾക്കെതിരെ ചുമത്ത​ണമെന്ന് ആവശ്യപ്പെട്ട്​ മാധ്യമ പ്രവർത്തകനായ അനിൽ ഇമ്മാനുവൽ സമർപ്പിച്ച ഹരജിയിലാണ്​ ജസ്റ്റിസ്​ കൗസർ എടപ്പഗത്തിന്‍റെ ഇടക്കാല ഉത്തരവ്​.

വിചാരണ നടക്കുന്ന നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ ആവശ്യം നിരസിച്ചതിനെ തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​. എതിർകക്ഷികൾക്ക്​ നോട്ടീസയക്കാൻ ഉത്തരവായ ഹൈകോടതി, ഒക്​ടോബർ 28ന്​ ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് പ്രതികൾക്കെതിരായ കേസ്. ഈ കേസിൽ ആന്റണി രാജുവായിരുന്നു വിദേശ പൗരന്റെ അഭിഭാഷകൻ. 1990ലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വിദേശിയെ പിടികൂടിയത്.

തൊണ്ടിമുതലായിരുന്ന അടിവസ്ത്രം കോടതിയിൽ നിന്ന് മാറ്റിയതാണ് കേസിനിടയാക്കിയത്. കേസിലെ രണ്ടാം പ്രതിയാണ്​ ആന്‍റണി രാജു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:antony rajuhigh courtLatest NewsEvidence tampering case
News Summary - High Court stays trial of Antony Raju case
Next Story