Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞനന്ത​െൻറ...

കുഞ്ഞനന്ത​െൻറ ​ചികിത്സ: കുടുംബാംഗത്തെ സഹായിയാക്കിയാൽ പോരേയെന്ന്​ ഹൈകോടതി

text_fields
bookmark_border
കുഞ്ഞനന്ത​െൻറ ​ചികിത്സ: കുടുംബാംഗത്തെ സഹായിയാക്കിയാൽ പോരേയെന്ന്​ ഹൈകോടതി
cancel

കൊച്ചി: ടി.പി വധക്കേസ്​ പ്രതിയും സി.പി.എം നേതാവുമായ കുഞ്ഞനന്തന്​ ​ആശുപത്രിയിൽ ചികിത്സ തുടരാൻ കുടുംബാംഗത്തെ സഹായിയായി അനുവദിച്ചാൽ മതിയാവുമോയെന്ന്​ ഹൈകോടതി. നിലപാട്​ അറിയിക്കാൻ കുഞ്ഞന​ന്തനോട്​ നിർദേശിച്ച ജസ്​റ്റി സുമാരായ എ. എം. ഷഫീഖ്, എ. എം. ബാബു എന്നിവരടങ്ങിയ ബെഞ്ച് വിഷയം തിങ്കളാഴ്​ച പരിഗണിക്കാനായി മാറ്റി. വിദഗ്ധ ചികിത്സയ്ക ്ക്​ ശിക്ഷ മരവിപ്പിച്ച് പരോൾ അനുവദിക്കണ​െമന്നായിരുന്നു കുഞ്ഞനന്ത​​​െൻറ ആവശ്യം. കുഞ്ഞനന്ത​​​െൻറ കാര്യത്തിൽ രാഷ്​ട്രീയ താൽപര്യങ്ങളേ​ാടെയുള്ള ആക്ഷേപങ്ങളാണ്​ ഉണ്ടാകുന്നതെന്ന സർക്കാർ അഭിഭാഷക​​​െൻറ നിലപാടിനെ കോടതി വി മർശിച്ചു.

കുഞ്ഞനന്തൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നും ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്നും ​അഭിഭാഷകൻ അറിയിച്ചു. ജയിലിൽ കഴിഞ്ഞു കൊണ്ട് വിദഗ്ധ ചികിത്സ തേടാനാവില്ലേയെന്ന് കോടതി ചോദിച്ചു. മൂന്ന​ു​ മാസം ആൻറിബ​േയാട്ടിക് കഴിച്ച ശേഷമാണ്​ ശസ്​ത്രക്രിയ നിർദേശിച്ചിട്ടുള്ളതെന്ന്​ അഭിഭാഷകൻ പറഞ്ഞു. ​ ജയിലിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുഞ്ഞനന്ത​​​െൻറ അഭിഭാഷകൻ വാദിച്ചു. മറ്റേതെങ്കിലും ആശുപത്രിയിൽ നിന്നുള്ള ചികിത്സ ​ലഭ്യമാക്കണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിച്ചിട്ടില്ലെന്ന്​ ​േകാടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള കുറ്റവാളിയാണ് കുഞ്ഞനന്തനെന്നും ആഗ്രഹിക്കുമ്പോഴൊക്കെ പരോൾ ലഭിക്കുന്നത്​ ഇൗ സ്വാധീന ശക്​തിക്ക്​ ഉദാഹരണമാണെന്നും സ്പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ഹരജിക്കാരന്​ സാധാരണയിൽ കവിഞ്ഞ രോഗാവസ്​ഥയുള്ളതായി തോന്നുന്നില്ല. പരോളിലിറങ്ങി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും ഭാരവാഹി ആവുകയും ചെയ്​തിട്ടുണ്ട്​. സി.പി.എം പാർട്ടി കോൺഗ്രസിലും പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സി.പി.എമ്മിന് കണ്ണൂരിലും പാനൂരിലും കുഞ്ഞനന്ത​​​െൻറ സാന്നിധ്യം ആവശ്യമുണ്ട്. ചികിത്സയുടെ പേരിൽ ഇളവു തേടുന്നത്​ പരോൾ ദുരുപയോഗം ചെയ്യാനാണെന്നും സ്പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.

എന്നാൽ, സി.പി.എം നിരോധിക്കപ്പെട്ട പാർട്ടിയല്ലെന്നും തെരഞ്ഞെടുപ്പു കമീഷ​​​െൻറ അംഗീകാരമുള്ള സംഘടനയാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. അതിനാൽ, പരോളിലിറങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. സ്പെഷൽ പ്രോസിക്യൂട്ടർ കാസർകോട്​ ജില്ല കോൺഗ്രസി​​​െൻറ നേതാവാണെന്നും സർക്കാർ അഭിഭാഷകൻ ആരോപിച്ചു. ഇൗ ഘട്ടത്തിലാണ് കോടതിയിൽ രാഷ്​ട്രീയം വേണ്ടെന്ന്​ ഡിവിഷൻബെഞ്ച്​ വ്യക്​തമാക്കിയത്​.

അർഹത 240; ലഭിച്ചത് 205 പരോൾ മാത്രമെന്ന് കുഞ്ഞനന്തൻ
കൊച്ചി: കുഞ്ഞനന്തന്​ 240 ദിവസത്തെ പരോളിന്​ യോഗ്യതയുണ്ടായിരുന്നിട്ടും ഉപയോഗിച്ചത്​ 205 ദിവസം മാത്രമെന്ന്​ അഭിഭാഷകൻ ഹൈകോടതിയിൽ. സാധാരണ തടവുകാരന്​ വർഷംതോറും 60 ദിവസവും രോഗിക്ക്​ 90 ദിവസവുമാണ്​ നിയമപരമായി അർഹതയുള്ളത്​. പൊലീസി​​േൻറതടക്കം റിപ്പോർട്ടുകൾ അനുകൂലമാണെങ്കിൽ ഇൗ കാലയളവ്​ പൂർണമായും പരോൾ അനുവദിക്കാം. എന്നാൽ, കുഞ്ഞനന്തന്​ 2015ൽ 53 ദിവസവും 2016ൽ 60 ദിവസവും 17ലും 18ലും 45 ദിവസം വീതവും മാത്ര​േമ​ പരോൾ ലഭിച്ചിട്ടുള്ളൂ. ക​ുഞ്ഞനന്ത​​​െൻറ പരോളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും അഭിഭാഷകൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsparolepleaTP Chandrasekharan Murder CasePK Kujananthan
News Summary - High court slams Kujananthan's plea for Parole - Kerala news
Next Story