കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുത്തൂടെ- സർക്കാരിനോട് ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈകോടതി.കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കണമെന്ന് സർക്കാരിനോട് ഹൈകോടതി ആവശ്യപ്പെട്ടു. ശമ്പളകാര്യം കോടതിയെ എപ്പോഴും ഓർമിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ശമ്പളം പണമായി തന്നെ നൽകണം. കൂപ്പൺ സമ്പ്രദായം അനുവദിക്കില്ല. എന്തിനാണ് ഇടക്കിടെ കോടതിയെ കൊണ്ട് ഉത്തരവ് ഇറക്കിക്കുന്നത്. കോടതി പറഞ്ഞാൽ കൊടുക്കില്ല എന്നാണോ?
കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുത്താലേ ഓണം ആഘോഷിക്കാൻ പറ്റൂ. ശമ്പള വിതരണത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി എല്ലാ തവണയും സർക്കാർ ധനസഹായം നൽകാറുണ്ടല്ലോ എന്നും അത് വൈകിപ്പിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ ഉടൻ നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

