Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിക്കിം ലോട്ടറി:...

സിക്കിം ലോട്ടറി: ഈടാക്കിയ നികുതി കേരളം തിരികെ നൽകണമെന്ന്​ ഹൈകോടതി​

text_fields
bookmark_border
സിക്കിം ലോട്ടറി: ഈടാക്കിയ നികുതി കേരളം തിരികെ നൽകണമെന്ന്​ ഹൈകോടതി​
cancel

കൊ​ച്ചി: 2005ലെ ​കേ​ര​ള ടാ​ക്​​സ്​ ഓ​ൺ പേ​പ്പ​ർ ലോ​ട്ട​റീ​സ്​ ആ​ക്​​ട്​ പ്ര​കാ​രം സി​ക്കിം ലോ​ട്ട​റി വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഈ​ടാ​ക്കി​യ നി​കു​തി തു​ക മു​ഴു​വ​ൻ മ​ട​ക്കി​ന​ൽ​കാ​ൻ​ ​കേ​ര​ള സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മെ​ന്ന്​ ൈഹ​കോ​ട​തി. 

ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​​യ​തി​നാ​ൽ നി​യ​മം റ​ദ്ദാ​ക്കി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണ്​ ഈ  ​നി​രീ​ക്ഷ​ണം. ന​ൽ​കി​യ നി​കു​തി​യു​ടെ ക​ണ​ക്കും​ രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കു​ന്ന​പ​ക്ഷം അ​ർ​ഹ​ത വി​ല​യി​രു​ത്തി സി​ക്കിം സ​ർ​ക്കാ​റി​നോ പ്ര​മോ​ട്ട​ർ​ക്കോ പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന്​ ജ​സ്​​റ്റി​സ്​ സി.​കെ. അ​ബ്​​ദു​ൽ റ​ഹീം, ജ​സ്​​റ്റി​സ്​ ടി.​വി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു. ജ​സ്​​റ്റി​സ്​ അ​ബ്​​ദു​ൽ റ​ഹീം വി​ര​മി​ക്കു​ന്ന ദി​വ​സം പു​റ​പ്പെ​ടു​വി​ച്ച വി​ധി​യാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. നി​യ​മം ചോ​ദ്യം ചെ​യ്​​ത്​ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യ 2007ലെ ​സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​നെ​തി​രെ സി​ക്കിം സം​സ്ഥാ​ന സ​ർ​ക്കാ​റും സി​ക്കിം ലോ​ട്ട​റി​യു​െ​ട കേ​ര​ള​ത്തി​ലെ പ്ര​മോ​ട്ട​റാ​യ മേ​ഘ ഡി​സ്​​ട്രി​ബ്യൂ​​ട്ടേ​ഴ്​​സ്​ ഉ​ട​മ ജോ​ൺ കെ​ന്ന​ഡി​യും ന​ൽ​കി​യ അ​പ്പീ​ലാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ലോ​ട്ട​റി ന​ട​ത്തി​പ്പി​ന്​ അ​നു​മ​തി ന​ൽ​കു​ന്ന നി​യ​മ​നി​ർ​മാ​ണാ​ധി​കാ​രം പാ​ർ​ല​മ​െൻറി​നാ​ണെ​ന്നും നി​കു​തി ചു​മ​ത്താ​നു​ള്ള നി​യ​മ​നി​ർ​മാ​ണം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ സാ​ധ്യ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. 

ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​യ​മ​മു​ണ്ടാ​ക്കാ​നു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ്​ നി​യ​മ നി​ർ​മാ​ണ​മെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ വാ​ദം. ലോ​ട്ട​റി അ​ച്ച​ടി മു​ത​ൽ ന​റു​ക്കെ​ടു​​പ്പു​വ​രെ ചൂ​താ​ട്ട​ത്തി​​െൻറ ഭാ​ഗ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യും കേ​ര​ള​ത്തി​ലും സി​ക്കിം ലോ​ട്ട​റി ടി​ക്ക​റ്റ്​ വി​ൽ​പ​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ച്ചു​മാ​ണ്​ നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ര​ജി സിം​ഗി​ൾ ബെ​ഞ്ച്​ ത​ള്ളി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxkerala newsmalayalam newsSikkim Lottery
News Summary - High Court On Sikkim Lottery Tax -Kerala news
Next Story