Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎംപാനൽ പട്ടികയിൽ...

എംപാനൽ പട്ടികയിൽ നിന്നുള്ള​ താൽക്കാലിക ഡ്രൈവർ നിയമന ഉത്തരവ്​ ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
ksrtc, highcourt
cancel

കൊച്ചി: ശബരിമല സ്പെഷൽ സർവിസുമായി ബന്ധപ്പെട്ട്​ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാൻ കെ.എസ്​.ആർ.ടി.സി തയാറാക്കിയ പട്ടികയിൽ നിന്ന്​ ബദലി -താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാനുള്ള ഉത്തരവ്​ ഹൈകോടതി റദ്ദാക്കി. ഫെബ്രുവരി ഏഴിന്​ കെ.എസ്​.ആർ.ടി.സി പുറപ്പെടുവിച്ച ഉത്തരവ്​ റദ്ദാക്കിയ ജസ്​റ്റിസ്​ സതീഷ്​ നൈനാൻ എംപാനലുകാരെ ചട്ടവിരുദ്ധമായി ഉപയോഗിക്കാതെ ഹൈകോടതിയും സുപ്രീംകോടതിയും മുമ്പ്​ നിർദേശിച്ചതുപോലെ താൽക്കാലിക സംവിധാനം ഉണ്ടാക്കാനും നിർദേശം നൽകി.

വിവിധ കോടതികൾ ആവർത്തിച്ചു പറഞ്ഞിട്ടും ചട്ടവിരുദ്ധ നിയമന കാര്യത്തിൽ കെ.എസ്.ആർ.ടി.സി ഇത്​ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി ഏഴിലെ ഉത്തരവനുസരിച്ച് ബദലി ഡ്രൈവർമാരായി നിയമിച്ച 1104 പേരിൽ 900ത്തിലേറെ പേരും ഹൈകോടതി മുൻ ഉത്തരവിനെ തുടർന്ന് ഒഴിവാക്കപ്പെട്ട എംപാനൽ ഡ്രൈവർമാരാണെന്ന്​ ആരോപിച്ച് വയനാട് നൂൽപുഴ സ്വദേശി കെ.കെ. പ്രശാന്ത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്​.

എംപാനൽ ഡ്രൈവർമാരെ ഒഴിവാക്കിയ ഹൈകോടതി ഉത്തരവും ഇതു ശരിവെച്ച സുപ്രീംകോടതി ഉത്തരവും മറികടക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നതെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. പി.എസ്.സി ലിസ്റ്റിലുള്ളവർ തൊഴിലിനായി കാത്തുനിൽക്കവെ എംപാനലുകാരെ നിയമിക്കാനാവില്ലെന്ന്​ മുമ്പ്​ കോടതി ഉത്തരവിട്ടിരുന്നു. തുടർച്ചയായി 180 ദിവസത്തിലേറെ എംപാനലുകാരെ ഉപയോഗിക്കുന്നത് സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഡിവിഷൻ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഈ വിധി മറികടക്കുന്ന തരത്തിലാണ് ബദലി ഡ്രൈവർമാരുടെ നിയമനത്തിന് എംപാനലുകാരെ പരിഗണിച്ചതെന്നും ഹരജിക്കാരൻ ആരോപിച്ചു. എന്നാൽ, കാലഹരണപ്പെട്ട പി.എസ്.സി പട്ടികയിൽ ഉൾപ്പെട്ടയാളാണ്​ ഹരജിക്കാരനെന്നായിരുന്നു കെ.എസ്​.ആർ.ടി.സിയുടെ വാദം. അതിനാൽ ഇത്തരമൊരു ആവശ്യം ഹരജിക്കാരന്​ ഉന്നയിക്കാനാവില്ലെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driver postKSRTCHigh Courtempanelled list
News Summary - High Court set aside temporary driver appointment order from empanel list
Next Story