Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹലാൽ...

ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര: ഹൈകോടതി വിശദീകരണം തേടി
cancel

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ അ​പ്പം, അ​ര​വ​ണ നി​ർ​മാ​ണ​ത്തി​ന് ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ​ൈഹ​കോ​ട​തി ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​െൻറ വി​ശ​ദീ​ക​ര​ണം തേ​ടി.

2019 -20 വ​ർ​ഷം ബോ​ർ​ഡി​ന് ശ​ർ​ക്ക​ര ന​ൽ​കാ​ൻ ക​രാ​റെ​ടു​ത്തി​രു​ന്ന ക​മ്പ​നി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ശ​ർ​ക്ക​ര ക​യ​റ്റി​യ​യ​ക്കു​ന്ന​താ​യ​തി​നാ​ൽ ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന ചി​ല പാ​ക്ക​റ്റു​ക​ൾ ശ​ബ​രി​മ​ല​യി​ലേ​ക്കു​ം ല​ഭി​ച്ചെ​ന്ന ദേ​വ​സ്വം ബോ​ർ​ഡി​െൻറ വി​ശ​ദീ​ക​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ ദേ​വ​സ്വം ബെ​ഞ്ച്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മീ​ഷ​ണ​റോ​ടും റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ഹ​ലാ​ൽ ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​ജെ.​ആ​ർ. കു​മാ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​ലു​ള്ള​ത്. ഹ​ര​ജി ചൊ​വ്വാ​ഴ്​​ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ശ​ബ​രി​മ​ല​യു​ടെ യ​ശ​സ്സ്​ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​റി​െൻറ​യും ബോ​ർ​ഡി​​െൻറ​യും വി​ശ​ദീ​ക​ര​ണം. അ​പ്പ​വും അ​ര​വ​ണ​യും നി​ർ​മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തു​ന്നു​ണ്ട്. 2019 -20 വ​ർ​ഷം ക​രാ​ർ പ്ര​കാ​രം ല​ഭി​ച്ച ശ​ർ​ക്ക​ര​യി​ൽ ബാ​ക്കി​യാ​യ​ത്​ ലേ​ലം ചെ​യ്തെ​ന്നും ഇ​ത്ത​വ​ണ പു​തി​യ ക​രാ​റു​കാ​ര​ൻ ന​ൽ​കു​ന്ന ശ​ർ​ക്ക​ര​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ബോ​ർ​ഡ് വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsHalal
News Summary - High Court seeks explanation on Halal Certified Jaggery
Next Story