Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലെ 'ഹലാൽ...

ശബരിമലയിലെ 'ഹലാൽ ശർക്കര'യിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി

text_fields
bookmark_border
ശബരിമലയിലെ ഹലാൽ ശർക്കരയിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി
cancel

കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത്​ തടയണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​​െൻറയും തിരുവിതാംകൂർ ദേവസ്വം ബോർഡി​​െൻറയും വിശദീകരണം തേടി. ശബരിമലയിൽ നിവേദ്യത്തിനും പ്രസാദത്തിനും ഉപയോഗിക്കുന്ന സാധനങ്ങൾ പരിശുദ്ധവും പവിത്രവുമാകണമെന്ന വ്യവസ്ഥ ലംഘിക്കുന്ന നടപടിയാണെന്ന്​ ചൂണ്ടിക്കാട്ടി ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്​റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​. ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടും തേടിയ കോടതി, ഹരജി വീണ്ടും വ്യാഴാഴ്​ച പരിഗണിക്കാൻ മാറ്റി.

അപ്പം, അരവണ നിർമാണത്തിനുള്ള ശർക്കര അടക്കമുള്ള വസ്തുക്കളുടെ ഗുണമേന്മ പല ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടെന്ന് സർക്കാറും ദേവസ്വം ബോർഡും വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ വിഭാഗത്തി​െൻറ നേതൃത്വത്തിൽ പമ്പയിൽ പ്രവർത്തിക്കുന്ന ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയശേഷമാണ്​ ശർക്കര സന്നിധാനത്തേക്ക് കടത്തിവിടുന്നത്​.

ഗുണമേന്മ ഉറപ്പുവരുത്തിയാണ് അപ്പവും അരവണയും വിതരണം ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി. 2019ൽ ഒാർഡർ ചെയ്ത ശർക്കരയുടെ ചില പാക്കറ്റുകളിലാണ് ഹലാൽ സർട്ടിഫൈഡ് എന്ന്​ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ്​ നിർമാതാക്കൾ ഇങ്ങനെ ചെയ്യുന്ന​തെന്നും ദേവസ്വം ബോർഡും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsHigh courthalal jaggery
News Summary - High court seeks explanation from Devaswom Board on halal jaggery in Sabarimala
Next Story