Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം തേടി

text_fields
bookmark_border
വോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം തേടി
cancel

കൊച്ചി: വോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം തേടി. സംസ്ഥാനത്താകമാനം നാല് ലക്ഷത്തോളം കള്ളവോട്ടുകളോ ഇരട്ട വോട്ടുകളോ ഉണ്ടെന്നും ഇവ മരവിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈകോടതിയെ സമീപിച്ചത്.

നേരത്തെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹരജിയിൽ പറഞ്ഞു. തുടർന്ന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കുകയായിരുന്നു. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

Latest Video:



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - high court seeks election commissions explanation in bogus voting complaint
Next Story