Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
highcourt
cancel
Homechevron_rightNewschevron_rightKeralachevron_rightസർക്കാറുക​േളാട്​...

സർക്കാറുക​േളാട്​ വാക്‌സിൻ വിതരണത്തി​െൻറ വിശദാംശങ്ങൾ തേടി ഹൈകോടതി

text_fields
bookmark_border

കൊച്ചി: സംസ്ഥാനത്തെ നിലവിലെ വാക്‌സിൻ വിതരണത്തി​െൻറ സ്ഥിതിയും ഇതുവരെ നൽകിയതി​െൻറ വിശദാംശങ്ങളും സമർപ്പിക്കാൻ സർക്കാറുകൾക്ക്​ ഹൈകോടതിയുടെ നിർദേശം. വാക്സിൻ വിതരണത്തിനുള്ള കർമപദ്ധതിയടക്കം വ്യക്തമാക്കി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വിശദീകരണപത്രിക നൽകണമെന്നാണ്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​െൻറ നിർദേശം.

എല്ലാവർക്കും സൗജന്യമായി നൽകണമെന്നും കേന്ദ്രസർക്കാറി​െൻറ പുതുക്കിയ വാക്സിൻ നയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി മാത്യു നെവിൻ തോമസ് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. 45 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകേണ്ടെന്ന തരത്തിൽ കേന്ദ്രസർക്കാർ നയത്തിൽ വരുത്തിയ മാറ്റം ചോദ്യംചെയ്​താണ്​ ഹരജി.

വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക്​ നിയന്ത്രിക്കാൻ ഹൈകോടതി സ്വമേധയാ എടുത്ത ഹരജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. മതിയായ വാക്‌സിൻ കിട്ടാതെവന്നതോടെ തിരക്ക്​ കൂടിയത്​ കണക്കിലെടുത്ത ഹൈകോടതി ഇത്തരം കേന്ദ്രങ്ങളിൽ പൊലീസിനെ നിയോഗിക്കാൻ ഡി.ജി.പിയോട്​ നിർദേശിച്ചിരുന്നു. ഹരജികൾ ഈ മാസം 24ന്​ പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtvaccine
News Summary - High Court seeks details of government vaccine distribution
Next Story