Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതിയില്ലാതെ സ്വമേധയ...

പരാതിയില്ലാതെ സ്വമേധയ കേസെടുക്കാൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈകോടതി

text_fields
bookmark_border
പരാതിയില്ലാതെ സ്വമേധയ കേസെടുക്കാൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈകോടതി
cancel

കൊ​ച്ചി: വ്യ​ക്ത​മാ​യ പ​രാ​തി​യി​ല്ലാ​തെ സ്വ​മേ​ധ​യ കേ​സെ​ടു​ക്കാ​നോ അ​ന്വേ​ഷ​ണം ന​ട​ത്താ​നോ ലോ​കാ​യു​ക്ത​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഹൈ​കോ​ട​തി. 2006ലെ ​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ കേ​സി​ൽ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ, ഊ​മ​ക്ക​ത്തു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ലോ​കാ​യു​ക്ത​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന്​ ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റി​സ് മു​ര​ളി പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. ആ​ലു​വ​യി​ലെ ഫെ​ഡ​റ​ൽ ഹൗ​സ് ക​ൺ​സ്ട്ര​ക്ഷ​ൻ സ​ഹ​ക​ര​ണ സം​ഘം മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ പേ​രും ആ​സ്തി ബാ​ധ്യ​ത​ക​ളും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന കേ​ര​ള ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്കി​യാ​ണ് ഉ​ത്ത​ര​വ്.സം​ഘ​ത്തി​ന്റെ 1999 മു​ത​ലു​ള്ള പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ തു​ട​ങ്ങി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​നു​ള്ള ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​നെ​തി​രെ സം​ഘം സെ​ക്ര​ട്ട​റി ജോ​ർ​ജ് പി. ​മ​ത്താ​യി ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കേ​സ്​ പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച്, രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ കേ​സ്​ വി​ല​യി​രു​ത്തി​യ ശേ​ഷം ലോ​കാ​യു​ക്ത ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lokayuktahigh court
News Summary - High Court says that Lokayukta does not have jurisdiction to initiate cases on its own initiative
Next Story