ഓൺലൈൻ മീഡിയയിലെ ചിത്രങ്ങളുടെ ഉപയോഗം; വ്യക്തികളുടെ സ്വകാര്യത പരമപ്രധാനമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഓരോ വ്യക്തിയുടെയും സ്വകാര്യത പരമ പ്രധാനമെന്ന് ഹൈകോടതി. സ്വകാര്യതയെന്നത് അന്തസ്സിന്‍റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണ്. സ്വകാര്യതക്കുള്ള അവകാശം മൗലികമാണെന്നും ജസ്റ്റിസ് കെ. ബാബു നിരീക്ഷിച്ചു. അനാശാസ്യ പ്രവർത്തനം ആരോപിച്ച് അറസ്‌റ്റിലായ സ്ത്രീയുടെ ചിത്രങ്ങൾ ഓൺലൈൻ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവർ നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. ആയുർവേദ തെറപ്പിസ്‌റ്റാണ് ഹരജിക്കാരി. ഇവരുടെയും ഒപ്പം പിടിയിലായ മറ്റൊരു യുവതിയുടെയും ചിത്രങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽനിന്ന് നീക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശവും നൽകി.
സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് നിരവധി സൈബർ ആക്രമണങ്ങൾക്ക് വിധേയമായെന്നും പ്രഫഷനൽ പ്രാക്ടീസിനെയും സ്വകാര്യതക്കുള്ള അവകാശത്തെയും ബാധിക്കുകയാണെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും ഓൺലൈൻ ഉള്ളടക്കം നീക്കം ചെയ്യാൻ നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

