Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോത്സവത്തിൽ ലോകായുക്ത...

കലോത്സവത്തിൽ ലോകായുക്ത ഇടപെടേണ്ടെന്ന് ഹൈകോടതി

text_fields
bookmark_border
കലോത്സവത്തിൽ ലോകായുക്ത ഇടപെടേണ്ടെന്ന് ഹൈകോടതി
cancel

കൊച്ചി: സംസ്​ഥാന സ്​കൂൾ കലോത്സവത്തിൽ പ​െങ്കടുക്കാൻ വിദ്യാർഥികൾക്ക്​ അനുമതി നൽകിയ ലോകായുക്​ത ഉത്തരവ്​ ഹൈകോടതി സ്​റ്റേ ചെയ്​തു. ജില്ലതല മത്സരങ്ങളിലെ വിധികർത്താക്കൾ തങ്ങളുടെ പ്രകടനം വിലയിരുത്താതെ മാർക്കിട്ടതിനാൽ അവസരം നഷ്​ടപ്പെട്ടതായി ചൂണ്ടിക്കാട്ടി നൽകിയ 52ഒാളം പരാതികളിലാണ്​ മത്സരാർഥികളെ കലോത്സവത്തിൽ പ​െങ്കടുപ്പിക്കാനുള്ള ഉത്തരവ്​ ലോകായുക്​ത പുറപ്പെടുവിച്ചത്​. എന്നാൽ, അധികാര പരിധി ലംഘിച്ചുള്ള നടപടിയാണ്​ ലോകായുക്​തയുടേതെന്ന്​ ചൂണ്ടിക്കാട്ടി കലോത്സവ കൺവീനറായ പൊതുവിദ്യാഭ്യാസ അഡീ. ഡയറക്​ടർ മുഖേന സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ലോകായുക്​തക്ക്​ ഇത്തരമൊരു ഉത്തരവ്​ എങ്ങനെ പുറപ്പെടുവിക്കാനാവുമെന്ന്​ കേസ്​ പരിഗണിക്കവേ കോടതി വാക്കാൽ ആരാഞ്ഞു. 

ചട്ടം രണ്ട്​ (ബി) പ്രകാരം സർക്കാർ ഉദ്യോഗസ്​ഥരുടെ പദവി ദുരുപയോഗം സംബന്ധിച്ച പരാതികളിൽ തീർപ്പു കൽപിക്കലാണ്​ ലോകായുക്​തയുടെ ചുമതലയെന്ന്​ സർക്കാർ ഹരജിയിൽ പറയുന്നു. തീരുമാനം പോലും ശിപാർശ രൂപത്തിൽ ​മാത്രമേ പുറപ്പെടുവിക്കാനാവൂ. സ്​കൂൾ കലോത്സവത്തിലെ ഏതെങ്കിലും ഇനത്തിൽ കുട്ടികളെ പ​െങ്കടുപ്പിക്കണമെന്ന്​ ഉത്തരവിടാൻ ലോകായുക്​തക്ക്​ അധികാരമില്ല. ഏതെങ്കിലും ഉദ്യോഗസ്​ഥ​​​െൻറ പദവി ദുരു​പയോഗം സ്​കൂൾ യുവജനോത്സവവുമായി ബന്ധപ്പെട്ട പരാതികളിൽ ചൂണ്ടിക്കാണിച്ചിട്ടുമില്ല. നിയമപരമായി മാത്രമേ ലോകായുക്​തക്ക്​ പ്രവർത്തിക്കാനാവൂ. ലോകായുക്​തയുടെയും ഉപലോകായുക്​തയുടെയും ഉത്തരവുകൾ പ്രകാരം ഇത്രയും മത്സരാർഥികളെ അധികമായി ​പ​െങ്കടുക്കാൻ അനുവദിച്ചാൽ കലോത്സവ നടത്തിപ്പ്​ താളം തെറ്റും. ഇൗ സാഹചര്യത്തിൽ ലോകായുക്​ത ഉത്തരവുകൾ റദ്ദാക്കണമെന്നായിരുന്നു സർക്കാറി​​​െൻറ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsappealMALAYALM NEWSLokayukthakalolsavam 2018
News Summary - The High Court says the Lokayukta should not interfere in the School Kalotsavam-Kerala news
Next Story