യുവതിയുടെ വ്യാജ പീഡന പരാതി: മികച്ച ഉദ്യോഗസ്ഥൻ അന്വേഷിക്കണം -ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നപ്പോൾ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന കേസിലെ പരാതിക്കാരിക്കെതിരെ മികച്ച ഉദ്യോഗസ്ഥനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് ൈഹകോടതി. പീഡന പരാതി വ്യാജമാണെന്ന ഡി.ജി.പിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ ഉത്തരവ്.
അന്വേഷണം എത്രയും വേഗം വേണമെന്നും കോടതി നിർദേശിച്ചു. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് നടന്നതെന്നുമുള്ള ഇരയുടെ സത്യവാങ്മൂലത്തെ തുടർന്ന് പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
സർട്ടിഫിക്കറ്റ് വാങ്ങാൻ തിരുവനന്തപുരം വെള്ളറടയിലെ വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നായിരുന്നു കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ യുവതി പരാതി നൽകിയത്. ഉദ്യോഗസ്ഥന്‍ 77 ദിവസം നിയമവിരുദ്ധമായി കസ്‌റ്റഡിയില്‍ കഴിയേണ്ടിവന്നു. ജാമ്യാപേക്ഷ ഹൈകോടതിയുടെ പരിഗണനയിലിരിക്കേയാണ് പരാതി വീട്ടുകാരുടെ സമ്മർദം മൂലമായിരുന്നെന്ന് പരാതിക്കാരി ഹൈകോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയത്. ഉദ്യോഗസ്ഥന് ജാമ്യം അനുവദിച്ച കോടതി വ്യാജ പരാതിയെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടർന്നാണ് ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഡി.ജി.പി കോടതിയിൽ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

