Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇഷ്ടമുള്ളിടത്ത്...

ഇഷ്ടമുള്ളിടത്ത് പ്രതിഷേധം നടത്താൻ ആർക്കും അവകാശമില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
high court kerala 98979a
cancel

കൊച്ചി: സമരം ചെയ്യുന്നവർക്ക്​ ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന്​ ഹൈകോടതി. ഫെഡറൽ ബാങ്ക് ആസ്ഥാനത്തിന്‍റെയും ശാഖ ഓഫിസുകളുടെയും 50 മീറ്റർ ചുറ്റളവിൽ ധർണയടക്കം സമരങ്ങൾ പാടില്ലെന്ന്​ വ്യക്തമാക്കുന്ന ഉത്തരവിലാണ്​ ജസ്റ്റിസ്​ കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണം. 200 മീറ്റർ ചുറ്റളവിൽ സമരം പാടില്ലെന്ന ആലുവ മുൻസിഫ്​ കോടതിയുടെ ഉത്തരവ്​ ഭേദഗതി ചെയ്​ത​ നോർത്ത്​ പറവൂർ അഡീ. ജില്ല കോടതി പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തിയാണ്​ ​സിംഗി​ൾ ബെഞ്ചിന്‍റെ നടപടി. മുൻസിഫ്​ കോടതി ഉത്തരവ്​ ഭേദഗതി ചെയ്തത്​ ചോദ്യം ചെയ്ത്​ ഫെഡറൽ ​ബാങ്ക്​ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

മുന്നറിയിപ്പില്ലാതെ ഫെഡറൽ ബാങ്ക്​ ഓഫിസേഴ്​സ്​ അസോസിയേഷൻ ധർണ നടത്തിയതിനെതിരെ​ ബാങ്ക്​ നൽകിയ ഹരജിയിലാണ്​ മുൻസിഫ്​ കോടതി ഉത്തരവുണ്ടായത്​. ബാങ്കിലേക്ക്​ ജീവനക്കാരും ഇടപാടുകാരും വരുന്നതും പോകുന്നതും തടയരുതെന്നും നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യരുതെന്നും മുൻസിഫ്​ കോടതി ഉത്തരവിട്ടു. ആസ്ഥാന മന്ദിരം, ​ട്രെയിനിങ്​​ സെന്‍റർ, അഡ്​മിനിസ്​ട്രേറ്റിവ്​ ഓഫിസ്​ എന്നിവയുടെയും ശാഖകളുടെയും 200 മീറ്റർ ചുറ്റളവിൽ യോഗമോ ധർണയോ പ്രകടനമോ നടത്തുന്നതും പോസ്റ്ററുകളോ ബാനറുകളോ സ്ഥാപിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും സമരപ്പന്തൽ സ്ഥാപിക്കുന്നതും തടഞ്ഞു. നിലവിലെ നോട്ടീസ്​ ബോർഡ്​, ഹോർഡിങ്​സ്​​, ബാനറുകൾ തുടങ്ങിയവ നീക്കാനും ആവശ്യപ്പെട്ടു.

ഇതിനെതിരെ നൽകിയ അപ്പീൽ ഹരജി പരിഗണിച്ച​ പറവൂർ അഡീ. ജില്ല കോടതി മുൻസിഫ്​ കോടതി ഉത്തരവിന്‍റെ ആദ്യഭാഗം നിലനിർത്തി. അതേസമയം, 200 മീറ്റർ ചുറ്റളവിൽ സമരം പാടി​ല്ലെന്ന ഉത്തരവ്​ ബാങ്കിന്‍റെ സമാധാനപരമായ പ്രവർത്തനം തടസ്സപ്പെടുത്തുന്ന വിധം പ്രതിഷേധ പരിപാടികൾ പാടില്ലെന്ന വിധം ഭേദഗതി ചെയ്തു. ഈ ഉത്തരവിനെതിരായാണ്​​ ബാങ്ക്​ ​ഹൈകോടതിയെ സമീപിച്ചത്​.

ജോലിസ്ഥലത്ത്​ പ്രതിഷേധിക്കാനും സമാധാനപരമായി സംഘടിക്കാനും പ്രകടനം നടത്താനും ഇന്ത്യൻ ഭരണഘടനയുടെ 19ാം അനുഛേദം തൊഴിലാളികൾക്ക്​ അവകാശം നൽകുന്നുണ്ടെങ്കിലും നിയമപരമായി ഇടപാടുകൾ നടത്താനുള്ള ബാങ്ക്​ ഉടമകളു​ടെ അവകാശത്തിലേക്ക്​ കടന്നുകയറുന്ന സമരരീതി അനുവദനീയമല്ലെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു. ഇടപാടുകാരുടെ വിശ്വാസത്തിലും ആത്​മവിശ്വാസത്തിലും അധിഷ്​ഠിതമാണ്​ ബാങ്കിങ്​​ ബിസിനസ്​. സമാധാനപരമായ സമരംപോലും ഇടപാടുകാരെ ഭയപ്പെടുത്താനും ആശങ്കപ്പെടുത്താനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ്​ സമരങ്ങൾ 50 മീറ്റർ ചുറ്റളവിനകത്ത്​ പാടില്ലെന്ന തരത്തിൽ​​ ഉത്തരവിൽ കോടതി ഭേദഗതി വരുത്തിയത്​. സംഘം ചേരാനും പ്രതിഷേധിക്കാനുള്ള ജീവനക്കാരുടെ അവകാശം ഇതിലൂടെ ഹനിക്കപ്പെടുന്നില്ലെന്നും​ കോടതി വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courtprotest
News Summary - High Court said that no one has the right to protest wherever they want
Next Story