Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമ്പനികൾക്ക്​...

കമ്പനികൾക്ക്​ തിരിച്ചടി: ഓൺലൈൻ റമ്മികളി നിയമവിരുദ്ധം തന്നെയെന്ന്​ ഹൈകോടതിയും

text_fields
bookmark_border
കമ്പനികൾക്ക്​ തിരിച്ചടി: ഓൺലൈൻ റമ്മികളി നിയമവിരുദ്ധം തന്നെയെന്ന്​ ഹൈകോടതിയും
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി നിയമവിരുദ്ധമാക്കിയ സംസ്ഥാന സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു. 1960ലെ ​കേ​ര​ള ഗെ​യി​മി​ങ്​ ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്താ​ണ് ഫെബ്രുവരി 27 ന്​ പു​തി​യ വി​ജ്ഞാ​പ​നം സർക്കാർ ഇ​റ​ക്കി​യ​ത്. നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ൽ പ​ണം വെ​ച്ചു​ള്ള ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യിരുന്നു പു​തി​യ വി​ജ്ഞാ​പ​നം. ഇ​ത്ത​രം ഗെ​യി​മു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന്​ നേ​ര​ത്തെ 'മാ​ധ്യ​മം' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.

സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ഹൈ​കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇതിനെതിരെയാണ്​ നിയമ നടപടിയുമായി കമ്പനികൾ കോടതിയെ സമീപിച്ചത്​.

ഡി.​ജി.​പി​യു​ടെ ശി​പാ​ർ​ശ​ക​ൾ കൂ​ടി സ്വീ​ക​രി​ച്ചാ​ണ് നി​യ​മ​വ​കു​പ്പ് പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലു​ള്ള​വ​ർ ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി സൈ​റ്റി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ ക​മ്പ​നി​ക​ൾ​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കേ​ണ്ടി​വ​രും. ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ച്ച് പ​ണ​വും ജീ​വി​ത​വും ന​ഷ്​​ട​മാ​യ നി​ര​വ​ധി പേ​രാ​ണ്​ സം​സ്​​ഥാ​ന​ത്തു​ള്ള​ത്. വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കുകയും കോടതി അത്​ ശരിവെക്കുകയും ചെയ്​ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സി​ന്​ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കും.

Show Full Article
TAGS:High court online rummy illegal 
News Summary - High court rules online rummy illegal
Next Story