സമദാനി എം.പിയെയും കമല സുറയ്യയെയും ബന്ധപ്പെടുത്തി അപകീർത്തി പരാമർശം ഹൈകോടതി നീക്കി
text_fieldsഎംപി അബ്ദുസ്സമദ് സമദാനി എംപി
കൊച്ചി: ലോക്സഭാംഗവും പ്രഭാഷകനുമായ എം.പി. അബ്ദുസമദ് സമദാനിയെ അപകീർത്തിപ്പെടുത്തുന്ന വിധം ആരോപണങ്ങളുള്ള ഹരജിയിൽനിന്ന് അദ്ദേഹത്തിനെതിരായ പരാമർശങ്ങൾ നീക്കം ചെയ്യാൻ ഹൈകോടതി ഉത്തരവ്. അഭിഭാഷകനായ കെ.പി. രാമചന്ദ്രൻ നൽകിയ ഹരജിയിലെ പരാമർശമാണ് നീക്കിയത്.
എഴുത്തുകാരി കമല സുറയ്യയുടെ ജീവിതകഥ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ‘ആമി’യുടെ പ്രദർശനാനുമതി ചോദ്യം ചെയ്താണ് കെ.പി. രാമചന്ദ്രൻ ഹരജി നൽകിയത്. ഇതിൽ കമല സുറയ്യയെയും സമദാനിയെയും ബന്ധപ്പെടുത്തി പരാമർശമുണ്ടായിരുന്നു. ഇത് തനിക്കും കമല സുറയ്യക്കും അപകീർത്തികരമാണെന്നായിരുന്നു സമദാനിയുടെ വാദം.
കഴിഞ്ഞ ദിവസം പരിഗണനക്കെടുത്ത രാമചന്ദ്രന്റെ ഹരജി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളി. ഇതോടൊപ്പമാണ് ഹരജിയിലെ പരമാർശങ്ങളും രേഖയിൽനിന്ന് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

