Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അക്ഷയ കേന്ദ്രങ്ങള്‍...

‘അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകളല്ല’; സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അവകാശമില്ലെന്ന് ഹൈകോടതി

text_fields
bookmark_border
‘അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകളല്ല’; സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അവകാശമില്ലെന്ന് ഹൈകോടതി
cancel

കൊച്ചി: . കേരളത്തിൽ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഹൈകോടതിയുടെ ഓര്‍മപ്പെടുത്തൽ. അവശ്യ സേവനങ്ങള്‍ക്കു വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഉത്തരവ്.

അക്ഷയ സെന്ററുകളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ഓൾ കേരള അക്ഷയ എന്റര്‍പ്രണേഴ്‌സ് കോണ്‍ഫെഡറേഷന്റെ ഹരജിയും കോടതി തള്ളി. ആഗസ്റ്റ് ആറിനാണ് സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. എന്നാല്‍, പ്രവൃത്തികളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, ചെലവ് എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ ഹൈകോടതിയെ സമീപിച്ചത്.

വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ക്ക് പുതിയ സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 സേവനങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രെ അ​മി​ത സ​ർ​വി​സ് ചാ​ർ​ജ് ഈ​ടാ​ക്കി ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി നേരത്തെതന്നെ പ​രാ​തി ഉയർന്നിരുന്നു. സ​ർ​ക്കാ​ർ ഇ-​ഡി​സ്ട്രി​ക്ട് സേ​വ​ന​ങ്ങ​ൾ, പ​രീ​ക്ഷ​ക​ൾ, വി​വി​ധ കോ​ഴ്സു​ക​ളു​ടെ അ​പേ​ക്ഷ എ​ന്നീ സേ​വ​ന​ങ്ങ​ൾ​ക്ക് തോ​ന്നി​യ​തു​പോ​ലെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് പ​ണം ഈ​ടാ​ക്കിയിരുന്ന​ത്. ​തി​ര​ക്കി​നി​ട​യി​ൽ പ​ല​രും അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്യാ​റി​ല്ല. ഇ​തു മു​ത​ലെ​ടു​ത്താ​ണ് പ​ല കേ​ന്ദ്ര​ങ്ങ​ളും ഇ​ത്ത​രം അ​ന​ധി​കൃ​ത പ്ര​വൃ​ത്തി ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, കൃ​ഷി വ​കു​പ്പ് മ​റ്റ് സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​യി​ൽ​നി​ന്ന്​ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ അ​മി​ത​കൂ​ലി വാ​ങ്ങു​ന്നു.

സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഫീ​സ് ഘ​ട​ന​യെ​പ്പ​റ്റി പൊ​തു​ജ​ന​ത്തി​ന് അ​റി​വി​ല്ലാ​ത്ത​താ​ണ് അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കാ​നു​ള്ള കാ​ര​ണം. മു​മ്പും അ​ധി​ക​ച​ർ​ജ് ഈ​ടാ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് മു​മ്പ് സ​ർ​ക്കാ​ർ വി​വി​ധ സേ​ന​ക​ൾ​ക്ക് ഈ​ടാ​ക്കാ​വു​ന്ന തു​ക എ​ത്ര​യെ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​ർ​വി​സ് ചാ​ർ​ജു​ക​ൾ പൊ​തു​ജ​ന​ത്തി​ന് കാ​ണ​ത്ത​ക്ക വി​ധ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. അ​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കും.

പൊ​തുജ​ന​ത്തി​ന് അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ൾ സം​ബ​സി​ച്ച് പ​രാ​തി ഡ​യ​റ​ക്ട​ർ അ​ക്ഷ​യ സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഓ​ഫി​സ്, 25/2241, മാ​ഞ്ഞാ​ലി​ക്കു​ളം റോ​ഡ്, ത​മ്പാ​നൂ​ർ, തി​രു​വ​ന​ന്ത​പു​രം -695001 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ലോ അ​ത​ത് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നോ ന​ൽ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtDigital ServiceAkshaya CentreKerala News
News Summary - The Kerala High Court ruled that Akshaya Centres are service-oriented, not commercial businesses, and their operators are not entitled to demand or set their own charges for providing essential public services
Next Story