ഗുരുവായൂർ ഇല്ലംനിറ പൂജ കൊടിമരത്തിന് ചുവട്ടിൽ ബലിക്കല്ലിനരികിൽ തന്നെ; ചോദ്യംചെയ്യുന്ന ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലംനിറ പൂജ നമസ്കാര മണ്ഡപത്തിൽ നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി.
ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ പൂജ കൊടിമരത്തിന് ചുവട്ടിൽ ബലിക്കല്ലിനരികിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ തീരുമാനം ചോദ്യം ചെയ്ത് പുഴക്കര ചേന്നാസ് മനയിലെ പി.സി. കൃഷ്ണനടക്കമുളളവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ.കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
തന്ത്രിയുടെ അനുമതിയോടെയാണ് ചടങ്ങുകൾ കൊടിമരച്ചുവട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസപരമായ കാര്യങ്ങളിൽ തന്ത്രിയുടെ വാക്കാണ് അന്തിമമെന്നും വിലയിരുത്തിയാണ് ഉത്തരവ്.
കഴിഞ്ഞ വർഷമായിരുന്നു ഇല്ലംനിറ പൂജ കൊടിമരത്തിന് ചുവട്ടിലേക്ക് മാറ്റിയത്. ഇത് തടയണമെന്ന ആവശ്യം അന്ന് കോടതി അനുവദിച്ചില്ല. തുടർന്ന് വിശദമായ വാദം കേട്ടാണ് ഇപ്പോൾ ഹരജി തളളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

