Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോൻസൻ മാവുങ്കലിന്റെ...

മോൻസൻ മാവുങ്കലിന്റെ ജാമ്യ ഹരജികൾ ഹൈകോടതി തള്ളി

text_fields
bookmark_border
monson mavunkal
cancel
Listen to this Article

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം പീഡനക്കേസുകളിൽ പുരാവസ്തു തട്ടിപ്പ്​ കേസ്​ പ്രതി മോൻസൻ മാവുങ്കലിന്റെ ജാമ്യ ഹരജികൾ ഹൈകോടതി തള്ളി. ഹൈകോടതി സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്.

വ്യാജ പുരാവസ്തുക്കളുടെ പേരിൽ വൻ തട്ടിപ്പ്​ നടത്തിയ കേസിലടക്കം പ്രതിയായ ഇയാൾ, ജീവനക്കാരിയുടെ മകൾക്ക്​ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത്​ പീഡിപ്പിച്ചെന്നാണ്​ ഒരു പരാതി. മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്​.

2021 സെപ്​റ്റംബർ 25ന് അറസ്റ്റിലായ മോൻസൺ രണ്ട്​ കേസിലും നൽകിയ ജാമ്യഹരജികളാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ഇവ കെട്ടിച്ചമച്ചതാണെന്നും പീഡനക്കേസുകളിൽ അന്തിമ റിപ്പോർട്ട് നൽകിയതിനാൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നുമാണ്​ ഹരജിയിലെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtMonson Mavunkal
News Summary - High Court rejects Monson Mavunkal bail plea
Next Story