ഹൈകോടതി രജിസ്ട്രാറെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsകൊച്ചി: കേരള ഹൈേകാടതി ജുഡീഷ്യൽ രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എളമക്കര ഭവൻസ് വിദ്യാമന്ദിറിനുസമീപം പൂവമ്പിള്ളി ലെയ്നിൽ അജയശ്രീയിൽ ജയപ്രകാശിെൻറ ഭാര്യ എൻ. ജയശ്രീയെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കടിപ്പുമുറിയിലെ ജനലിനോട് ചേർന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടതായി വീട്ടുകാർ വ്യാഴാഴ്ച രാവിലെ ഏഴോടെ എളമക്കര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവ് ജയപ്രകാശ് ഇൻറലിജൻസ് ബ്യൂറോ റിട്ട. ഉദ്യോഗസ്ഥനാണ്. മകൻ: അജയ്പ്രകാശ് (ബംഗളൂരു).
കേരള ഹൈകോടതിയിൽ രജിസ്ട്രാർ പദവിയിലെത്തിയ ആദ്യ വനിതയാണ് ജയശ്രീ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം വെള്ളിയാഴ്ച പകൽ പച്ചാളം പൊതുശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
