വനിത മജിസ്േട്രറ്റിനെ തടഞ്ഞുവെച്ച സംഭവം: റിപ്പോർട്ടുകൾ ചീഫ് ജസ്റ്റിസിെൻറ പരിഗണനയിൽ
text_fieldsെകാച്ചി: തിരുവനന്തപുരം വഞ്ചിയൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ വനിത മജിസ്േട്രറ്റ ിനെ അഭിഭാഷകനേതാക്കൾ തടഞ്ഞുവെച്ച സംഭവത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ റിപ്പോർട്ടുകൾ ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ പരിഗണനയിൽ.
പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്ത മജിസ്േട്രറ്റ് കോടതി ഉത്ത രവുമായി ബന്ധപ്പെട്ട പ്രശ്നം മജിസ്േട്രറ്റിനെ തടഞ്ഞുവെക്കലടക്കം നടപടികളിലേക്ക് നീണ്ടതിനെപറ്റി ചീഫ് ജു ഡീഷ്യൽ മജിസ്ട്രേറ്റും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റും റിപ്പോർട്ടുകൾ നൽകിയിരുന്നു. മജിസ്ട്രേറ് റുമാരുടെ സംഘടനയായ കേരള ജുഡീഷ്യൽ ഓഫിസേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയും ചീഫ് ജസ്റ്റിസിെൻറ പരിഗണനയിലുണ്ട് .
സംഭവത്തിെൻറ വിശദാംശങ്ങളാണ് മജിസ്േട്രറ്റുമാരുടെ റിപ്പോർട്ടിലുള്ളത്.
മുറിക്കകത്ത് പൂട്ടിയിട്ടെന്നും പിന്നാലെ വന്ന് ആക്ഷേപിെച്ചന്നും ൈകചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമുൾപ്പെടെയുള്ള ആരോപണങ്ങൾ ഇതിലുണ്ട്. അതേസമയം, സ്വതന്ത്രവും ഭയരഹിതവുമായ നീതിനിർവഹണവും ഔദ്യോഗിക കൃത്യനിർവഹണവും സാധ്യമാകുന്ന തരത്തിെല അന്തരീക്ഷം ഉറപ്പുവരുത്താൻ ൈഹകോടതി ഇടപെടണമെന്നാണ് അസോസിയേഷെൻറ ആവശ്യം. തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളുമാണ് മജിസ്‌ട്രേറ്റിനെ തടഞ്ഞുവെച്ചതെന്നാണ് ആരോപണം. റിപ്പോർട്ടുകളും പരാതികളും പരിശോധിച്ച് ചീഫ് ജസ്റ്റിസ് തുടർ നടപടി സ്വീകരിക്കും.
12 അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ കേസ്
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞുെവക്കുകയും അപഹസിക്കുകയും ചെയ്ത സംഭവത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 12 അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. കെ.പി. ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയകൃഷ്ണൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. തന്നെ തടഞ്ഞുെവച്ച സംഭവത്തിൽ മജിസ്‌ട്രേറ്റ് ദീപ മോഹന്‍ കഴിഞ്ഞദിവസം തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു. ഈ പരാതി സി.ജെ.എം വഞ്ചിയൂർ പൊലീസിന് കൈമാറിയതിനെ തുടർന്നാണ് കേസെടുത്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവെക്കൽ, മോശമായ പദപ്രയോഗം നടത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
അതേസമയം, വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ പ്രതിഷേധിച്ച സംഭവത്തില്‍ ഹൈകോടതിയും സ്വമേധയാ കേസെടുത്തു. ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് ഹൈകോടതി കേസെടുത്തത്. ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷെൻറ കത്ത് ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും.
കഴിഞ്ഞദിവസമാണ് വഞ്ചിയൂര്‍ കോടതിയില്‍ നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനാപകട കേസിലെ പ്രതിയായ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ജാമ്യം കോടതി റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രതിഭാഗം അഭിഭാഷകനെ വാദിക്കാൻ പോലും അനുവദിച്ചില്ലെന്നാരോപിച്ച് ബാർ അസോസിേയഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഒരുസംഘം അഭിഭാഷകര്‍ മജിസ്ട്രേറ്റിെൻറ ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങുകയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കുകയുമായിരുന്നു.
തുടർന്ന്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അഭിഭാഷകരുമായി ചർച്ചനടത്തുകയും അതിന് ശേഷം പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ മജിസ്ട്രേറ്റിനെതിരെ ശക്തമായ നിലപാടാണ് ബാർ അസോസിയേഷൻ ഭാരവാഹികൾ കൈക്കൊണ്ടത്. അതിെൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയും അഭിഭാഷകര്‍ മജിസ്ട്രേറ്റിെൻറ കോടതി ബഹിഷ്കരിച്ചു. കോടതി ബഹിഷ്കരിക്കണമെന്ന് ആഹ്വാനംചെയ്തുള്ള ബാനറുകളും വഞ്ചിയൂർ കോടതി വളപ്പിൽ സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
