Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ കയ്യാങ്കളി...

നിയമസഭ കയ്യാങ്കളി കേസിൽ സർക്കാറിന് തിരിച്ചടി; വിചാരണക്കോടതി നടപടിക്ക് സ്റ്റേ ഇല്ല

text_fields
bookmark_border
നിയമസഭ കയ്യാങ്കളി കേസിൽ സർക്കാറിന് തിരിച്ചടി; വിചാരണക്കോടതി നടപടിക്ക് സ്റ്റേ ഇല്ല
cancel

കൊച്ചി: മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ 2015ലെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

മന്ത്രിമാർ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇതോടെ, മന്ത്രി ഇ.പി. ജയരാജനും കെ.ടി. ജലീലും വിചാരണക്കോടതിയിൽ നാളെ ഹാജരാകണം.

കേസ് പിൻവലിക്കണമെന്നുള്ള സർക്കാർ അപേക്ഷ കോടതി തള്ളിയതോടെ പ്രതികളായ നാല് എം.എൽ.എമാർ ഈ മാസം ആദ്യം ജാമ്യം നേടിയിരുന്നു. സം​ഭ​വം ന​ട​ക്കു​േ​മ്പാ​ൾ എം.​എ​ൽ.​എ​മാ​രാ​യി​രു​ന്ന കെ. ​അ​ജി​ത്, കെ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, സി.​കെ. സ​ദാ​ശി​വ​ൻ, വി. ​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കാ​ണ് നേരത്തെ മാജ്യം അ​നു​വ​ദി​ച്ച​ത്.

Show Full Article
TAGS:high court 
Next Story