സ്ത്രീ വിവേചനം ഒഴിവാക്കാൻ സർക്കാറിന് ബാധ്യത -ഹൈകോടതി
text_fieldsകൊച്ചി: സ്ത്രീ വിവേചനപരമായ നിയമങ്ങള്‍ ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തത്തിെനാപ്പം സ്ത്രീ -പുരുഷ സമത്വം ഉറപ്പാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് ഹൈകോടതി. സ്ത്രീകള്‍ക്കെതിരായ എല്ലാ വിവേചനവും ഒഴിവാക്കുന്നത് സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ ഉടമ്പടിക്ക് (സി.ഇ.ഡി.എ.ഡബ്ല്യു) 1993ല്‍ ഇന്ത്യ അംഗീകാരം നൽകിയ സാഹചര്യത്തിൽ വിവിധ തലങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനം ഒഴിവാക്കാനുള്ള ബാധ്യതയും സർക്കാറിനുണ്ടെന്ന് കോടതി വ്യക്തമാക്കി.
സ്ത്രീകളെ പാലസ് അഡ്മിനിസിട്രേറ്റീവ് ബോര്‍ഡ് ട്രസ്റ്റിയാകാന്‍ അനുവദിക്കാത്ത വലിയമ്മ തമ്പുരാന്‍ കോവിലകം എസ്‌റ്റേറ്റ് ആൻറ് ദ പാലസ് ഫണ്ട് (പാര്‍ടിഷന്‍) ആക്ടിലെ നാലാം വകുപ്പ് ചോദ്യം ചെയ്ത് കൊച്ചി രാജകുടുംബത്തിലെ കൊച്ചമ്മിണി തമ്പുരാന്‍, മങ്കുട്ടി തമ്പുരാന്‍ തുടങ്ങി 10 പേര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിൾബെഞ്ചിെൻറ നിരീക്ഷണം. വിവേചനപരമെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കോടതി ഒരു മാസത്തിനകം ബോര്‍ഡ് പുനസംഘടിപ്പിക്കാനും നിർദേശിച്ചു.
വിവേചനം അവസാനിപ്പിക്കുന്ന രീതിയില്‍ നിയമഭേഗതി ലക്ഷ്യമിട്ടിരുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുമ്പ് രണ്ടു തവണ ബില്‍ കൊണ്ടുവന്നെങ്കിലും ലാപ്‌സായി. ഇൗ സാഹചര്യത്തിൽ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബില്‍ ലാപ്‌സായതു േപാലും വിവേചനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരുടെ നിവേദനം പോലുമില്ലാതെ സർക്കാർ നടപടികള്‍ സ്വീകരിക്കണമായിരുന്നു. ലിംഗ വിവേചനം ഒഴിവാക്കേണ്ട സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നിയമ ഭേദഗതി പ്രകാരം ഒരു സ്ത്രീക്ക് ബോര്‍ഡ് അംഗമാവാം. പുരുഷ അംഗം സ്ത്രീ അംഗത്തെ നാമനിര്‍ദേശം ചെയ്യണമെന്നും പറയുന്നു. ഇത് മാറ്റി രാജ കുടുംബത്തിലെ അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്താല്‍ മതിയെന്നാക്കണം.
അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം നിലവില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷനാണുള്ളത്. ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ടും ഈ സ്ഥിതി തുടരുകയാണ്. 69 വര്‍ഷമായിട്ടും ഭരണത്തില്‍ പങ്കില്ലാത്ത അവസ്ഥയിലാണ് കൊച്ചി മഹാരാജാവിെൻറ കുടുംബാംഗങ്ങളായ സ്ത്രീകൾ. വനിത രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ രാജ്യത്തിനുണ്ടാവുകയും രാജ്യത്തെ സ്ത്രീകള്‍ വിവിധ മേഖലകളില്‍ നേട്ടമുണ്ടാക്കുകയും പല നിയമങ്ങൾ നിലവിൽ വരികയും ചെയ്തിട്ടും വിവേചനം തുടരുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
