Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഥമദൃഷ്ട്യാ അഴിമതി; നിയമന ക്ര​മക്കേടിൽ പി.എസ്‌.സിയെ പ്രതിക്കൂട്ടിൽ നിർത്തി ഹൈകോടതി

text_fields
bookmark_border
ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​വു​മാ​യി പി.​എ​സ്.​സി ചെ​യ​ർ​മാ​ന​ട​ക്കം സ​ഹ​ക​രി​ക്കാ​ത്ത​തെ​ന്തെ​ന്നും കോ​ട​തി
https://www.madhyamam.com/tags/psc-scam
cancel

കൊ​ച്ചി: സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് ത​സ്തി​ക​യി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ പ​രീ​ക്ഷ​യി​ൽ 58 മാ​ർ​ക്കി​ന്‍റെ​ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​തി​രു​ന്ന​ത് അ​ഴി​മ​തി​യാ​ണെ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ച്​​ ഹൈ​കോ​ട​തി. അ​ഞ്ച് മാ​ർ​ക്കി​ന്‍റെ ചോ​ദ്യം ഒ​ഴി​വാ​യി​പ്പോ​​യെ​ന്ന് പ​റ​ഞ്ഞാ​ൽ മ​ന​സ്സി​ലാ​ക്കാം. എ​ന്നാ​ൽ, ഇ​ത്ര​യും മാ​ർ​ക്കി​ന്‍റെ ചോ​ദ്യം മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​യ​ത് പി.​എ​സ്.​സി വ​ലി​യ തോ​തി​ൽ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നും വ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടാ​യെ​ന്നും പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​രു​താ​ൻ ഇ​ട​ന​ൽ​കു​ന്ന​താ​ണ്. ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​വു​മാ​യി പി.​എ​സ്.​സി ചെ​യ​ർ​മാ​ന​ട​ക്കം സ​ഹ​ക​രി​ക്കാ​ത്ത​തെ​ന്തെ​ന്നും ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ൻ ചോ​ദി​ച്ചു.

നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തെ​ന്തെ​ന്ന്​ കോ​ട​തി സ​ർ​ക്കാ​റി​നോ​ട്​ ചോ​ദി​ച്ചു. നി​യ​മ​ന ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ ഉ​ത്ത​ര​വും കേ​സും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​എ​സ്.​സി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ക​മ്പ്യൂ​ട്ട​റൈ​സ​ഡ്​ മൂ​ല്യ​നി​ർ​ണ​യ​മാ​യ​തി​നാ​ൽ സാ​​ങ്കേ​തി​ക പി​ഴ​വ്​ കൊ​ണ്ടാ​ണ്​ അ​ബ​ദ്ധം സം​ഭ​വി​ച്ച​തെ​ന്നാ​യി​രു​ന്നു പി.​എ​സ്.​സി വാ​ദം. പി.​എ​സ്.​സി അം​ഗ​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മി​ല്ല. വീ​ഴ്ച സം​ഭ​വി​ച്ച​ത്​ പി.​എ​സ്.​സി​ത​ന്നെ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​സേ​വ​ക​രെ​ന്ന നി​ല​യി​ൽ ച​ട്ടം17(​എ) പ്ര​കാ​ര​മു​ള്ള സം​ര​ക്ഷ​ണ​ത്തി​ന്​ ബ​ന്ധ​​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​ർ​ഹ​രാ​ണെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ക​ത്തി​ൽ​ത​ന്നെ മു​ൻ​കൂ​ർ അ​നു​മ​തി​യെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ പി.​എ​സ്.​സി അം​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത് ത​ട​യ​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, പി.​എ​സ്.​സി തീ​രു​മാ​ന​വും ശി​പാ​ർ​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്​ മാ​ത്ര​മേ​ ച​ട്ട​പ്ര​കാ​രം മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മു​ള്ളൂ​വെ​ന്ന്​ കോ​ട​തി​യും സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജാ​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടി. ​ആ​സ​ഫ​ലി​യും ചൂ​ണ്ടി​ക്കാ​ട്ടി. പി.​എ​സ്.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു പേ​ർ​ക്കെ​തി​രെ​യാ​ണ്​ ആ​രോ​പ​ണ​മെ​ന്നി​രി​ക്കെ പി.​എ​സ്.​സി എ​ന്ന സ്ഥാ​പ​നം എ​ന്തി​നാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്ന്​ ഡി.​ജി.​പി പ​റ​ഞ്ഞു. പി.​എ​സ്.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന​ത്​ ഒ​റ്റ​പ്പെ​ട്ട പ​രാ​തി​ക​​ള​ല്ലെ​ന്നും 180 പ​രാ​തി​ക​ൾ ഇ​തി​ന​കം ല​ഭി​ച്ചെ​ന്നും ഡി.​ജി.​പി ചൂ​ണ്ടി​ക്കാ​ട്ടി. പി.​എ​സ്.​സി​യു​ടെ ഹ​ര​ജി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം​ വാ​ദി​ച്ചു.

ഇ​ത്ത​ര​മൊ​രു ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ൻ പി.​എ​സ്.​സി​ക്ക്​ സാ​ധ്യ​മ​ല്ലെ​ന്ന ര​ജി​സ്ട്രി​യു​ടെ എ​തി​ർ​പ്പ് അം​ഗീ​ക​രി​ച്ച്​ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​തി​രു​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ മു​ൻ ഉ​ത്ത​ര​വി​നെ​തി​രെ ​പി.​എ​സ്.​സി നേ​ര​ത്തെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ഹ​ര​ജി പ​രി​ഗ​ണി​ച്ച്​ തീ​ർ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ സിം​ഗി​ൾ​ബെ​ഞ്ചി​ലേ​ക്കു​ത​ന്നെ കേ​സ്​ മ​ട​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story