Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്വേത മേനോൻ അശ്ലീല...

ശ്വേത മേനോൻ അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന കേസ് ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
ശ്വേത മേനോൻ അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന കേസ് ഹൈകോടതി റദ്ദാക്കി
cancel

കൊച്ചി: സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. കേസ് നിലനിൽക്കില്ലെന്നും ഗൂഢലക്ഷ്യവും വ്യക്തിവൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്നും വിലയിരുത്തിയാണ് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ജസ്റ്റിസ് സി.എസ്. ഡയസ് റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

സിനിമകളിലും പരസ്യ ചിത്രങ്ങളിലും നഗ്നത പ്രദർശിപ്പിച്ചെന്നാരോപിച്ച് നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് എറണാകുളം സി.ജെ.എം കോടതിയുടെ നിർദേശ പ്രകാരമാണ് ഹരജിക്കാരിക്കെതിരെ പൊലീസ് കേസെടുത്തത്. നടി അഭിനയിച്ച സിനിമകളും പരസ്യചിത്രങ്ങളും മുൻനിർത്തി തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ് സി.ജെ.എം കോടതിയെ സമീപിച്ചത്. തു‌ടർന്ന് അനാശാസ്യം തടയൽ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായി താൻ മത്സരിക്കുന്നതിനോടനുബന്ധിച്ച് നൽകിയ പരാതി ദുരുദ്ദേശ്യപരമാണെന്നും തെറ്റായ പരാതിയിൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObscenityShweta Menonhigh courtKerala News
News Summary - High Court quashes obscenity case against Shweta Menon
Next Story