Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് വീഴ്‌ചകൾ: സമഗ്ര സർക്കുലർ ഇറക്കണമെന്ന് ഡി.ജി.പിയോട് ഹൈകോടതി

text_fields
bookmark_border
പൊലീസ് വീഴ്‌ചകൾ: സമഗ്ര സർക്കുലർ ഇറക്കണമെന്ന് ഡി.ജി.പിയോട് ഹൈകോടതി
cancel

കൊച്ചി: ക്രിമിനൽ കേസുകളിൽ സമൻസും വാറൻറും നടപ്പാക്കുന്നതിൽ പൊലീസിൻെറ ഭാഗത്തുണ്ടാകുന്ന വീഴ്ച പരിഹരിക്കാൻ ഡി.ജി.പി സമഗ്ര സർക്കുലർ ഇറക്കണമെന്ന് ഹൈകോടതി. 

സർക്കുലറിലെ നിർദേശങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ പാലിക്കുന്നെന്ന് നിരീക്ഷിക്കാൻ സംവിധാനം വേണമെന്നും കോടതി ആവശ്യപ്പെട്ടു. സമൻസും വാറൻറും നടപ്പാക്കാൻ പൊലീസ് വീഴ്‌ച വരുത്തുന്നതിനാൽ വിചാരണ വൈകുന്ന കേസുകളുടെ എണ്ണം കൂടി വരികയാണെന്നും ഹൈക്കോടതി വിലയിരുത്തി. 

തന്നെ മർദിച്ച കേസിൽ സാക്ഷികളെ പൊലീസ് ഹാജരാക്കാത്തതിനാൽ വിചാരണ അനന്തമായി നീളുന്നെന്ന് ആരോപിച്ച് ആലുവ സ്വദേശി ഹംസ നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. 

പൊലീസ് ഉദ്യോഗസ്ഥർ പ്രതികളോ സാക്ഷികളോ ആകുന്ന കേസുകളിലാണ് പ്രധാനമായും സാക്ഷികൾ ഹാജരാകാൻ മടിക്കുന്നതെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ നീതി നിർവഹണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - high court on police custody death- kerala news
Next Story